വന്യമൃഗങ്ങളുടെ ദാഹമകറ്റാന്‍ പടുത കുളം നിര്‍മിച്ച് ഒരു കൂട്ടം വനപാലകര്‍

Wait 5 sec.

വന്യമൃഗങ്ങളുടെ ദാഹമകറ്റാന്‍ പടുത കുളം നിര്‍മിച്ച് ഒരു കൂട്ടം വനപാലകര്‍. ജലസ്രോതസ്സുകള്‍ വറ്റിവരണ്ട കോതമംഗലം വനമേഖലയിലാണ് കുളം നിര്‍മിച്ചത്. എറണാകുളം ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ ഈ മാതൃകാ പ്രവര്‍ത്തനത്തിന് പിന്നില്‍.ALSO READ: രാജ്യത്തെ പൗരന്മാര്‍ക്കാര്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ചൂണ്ടാക്കാണിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് സുപ്രീം കോടതിവേനല്‍ച്ചൂട് കടുത്തതോടെ നീര്‍ച്ചാലുകളും കുളങ്ങളും വറ്റി തുടങ്ങി. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്ന സ്ഥിതിയായി. ഇതോടെ കാടിന്റെ വരള്‍ച്ച മാറ്റാന്‍ കോതമംഗലം ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ നേരിട്ടിറങ്ങി. വന്യമൃഗങ്ങള്‍ക്ക് ദാഹമകറ്റാന്‍ പടുത കുളം നിര്‍മിക്കാന്‍ പദ്ധതിയിട്ടു. 1 മീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കം ചെയ്ത് കുളം കുഴിച്ചു.അതിനുള്ളില്‍ പടുത വിരിച്ച് ടാങ്കര്‍ ലോറിയില്‍ വെള്ളം കൊണ്ടുവന്ന് നിറച്ചു. ഇന്ന് കാട്ടാന ഉള്‍പ്പെടെ നിരവധി വന്യമൃഗങ്ങള്‍ ആവോളം വെള്ളം കുടിച്ച് ദാഹമകറ്റുന്നു.ALSO READ: ചാമ്പ്യൻസ് ട്രോഫിക്കെത്തുന്ന വിദേശികളെ തട്ടിക്കൊണ്ട് പോകാൻ ഐഎസ് പദ്ധതിയിടുന്നതായി പാക് സുരക്ഷാ ഏജൻസി50,000 ലിറ്ററോളം വരുന്ന ജലസ്രോതസ്സാണ് വനപാലകര്‍ ചേര്‍ന്ന് നിര്‍മ്മിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായ തുക ജീവനക്കാര്‍ തന്നെ കണ്ടെത്തി. വനപാലകരുടെ മാതൃകാ പ്രവര്‍ത്തനത്തിലൂടെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്ന സ്ഥിതി ഒരുപരിധി വരെയെങ്കിലും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.The post വന്യമൃഗങ്ങളുടെ ദാഹമകറ്റാന്‍ പടുത കുളം നിര്‍മിച്ച് ഒരു കൂട്ടം വനപാലകര്‍ appeared first on Kairali News | Kairali News Live.