നാടകീയ രം​ഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദില്ലി നിയമസഭ; പ്രതിഷേധിച്ചതിന് ആം ആദ്മിയുടെ 22 എംഎൽഎമാരെ സസ്പെൻഡ് ചെയ്തു

Wait 5 sec.

ദില്ലി നിയമസഭയിൽ നാടകീയ രംഗങ്ങൾ. ആം ആദ്മി പാർട്ടിയുടെ 22 എംഎൽഎമാരെയും സസ്പെൻഡ് ചെയ്തു. അംബേദ്കറുടെ ചിത്രം നീക്കം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സ്പീക്കറുടെ നടപടി. അതേസമയം മദ്യ നയവുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് സഭയിൽ വച്ചു. യമുനാ ശുചീകരണവും കുടിവെള്ള പ്രശ്നവും വേഗത്തിൽ പരിഹരിക്കുമെന്ന് ഗവർണർ വി കെ സെ സെക്സേന ബിജെപി സർക്കാരിന്റെ നയ പ്രഖ്യാപനത്തിൻ പറഞ്ഞു.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിൽ നിന്നും അംബേദ്കറുടെ ചിത്രം നീക്കം ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാക്കുകയിരുന്നു പ്രതിപക്ഷം. അംബേദ്കറുടെ ചിത്രം ഉയർത്തിപ്പിടിച്ച് ആയിരുന്നു നിയമസഭയിലെ പ്രതിഷേധം. ബഹളത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് അതിഷി, മുൻ മന്ത്രി ഗോപാൽ റോയ് ഉൾപ്പെടെ 22 എംഎൽഎമാരെ സ്പീക്കർ വിജേന്ദർ ഗുപ്ത സസ്പെൻഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്പെൻഷൻ.Also Read: മഹാരാഷ്ട്രയില്‍ ഉഷ്ണതരംഗം; മുംബൈയില്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനിലഇതോടെ പ്രതിപക്ഷം സഭക്ക് പുറത്തും പ്രതിഷേധമുയർത്തി. അംബേദ്കറെക്കക്കാൾ വലിയവനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് ബിജെപി കരുതുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് അതിഷി ചോദിച്ചു. അംബേദ്കറുടെ മുദ്രാവാക്യം ഉയർത്തിയപ്പോൾ സസ്പെൻഡ് ചെയ്ത സ്പീക്കർ പ്രധാനമന്ത്രിയുടെ മുദ്രാവാക്യമുയർത്തിയപ്പോൾ സ്പീക്കർ പ്രതികരിച്ചില്ലെന്നും അതിഷി കുറ്റപ്പെടുത്തി.അതേസമയം ആം ആദ്മി പാർട്ടിയെ വെട്ടിലാക്കി ദില്ലി മദ്യ നയവുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് ബി ജെപി സഭയിൽ വെച്ചു. മദ്യ ലൈസൻസുകൾ നൽകിയത് ചട്ടം ലംഘിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുതിയ മദ്യനയം ഖജനാവിന് രണ്ടായിരത്തിലധികം കോടിയുടെ നഷ്ടമുണ്ടാക്കി എന്നും റിപ്പോർട്ട് വ്യക്തമാക്കി.Also Read: മഹാരാഷ്ട്രയില്‍ ഉഷ്ണതരംഗം; മുംബൈയില്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനിലദില്ലിയെ മലിനീകരണ രഹിതമാക്കുമെന്നും ചേരികളിൽ അടൽ കാന്റീനുകൾ ആരംഭിക്കുമെന്നും നയ പ്രഖ്യാപനത്തിൽ ഗവർണർ വി കെ സെക്സേന പറഞ്ഞു. യമുനാ ശുചീകരണവും കുടിവെള്ള പ്രശ്നം പരിഹാരവും വേഗത്തിൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post നാടകീയ രം​ഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദില്ലി നിയമസഭ; പ്രതിഷേധിച്ചതിന് ആം ആദ്മിയുടെ 22 എംഎൽഎമാരെ സസ്പെൻഡ് ചെയ്തു appeared first on Kairali News | Kairali News Live.