‘മീഡിയവണ്‍ സ്വന്തം അനുഭവം മറന്ന് നുണ പറയരുത്, പി സിയെ റിമാന്‍ഡ് ചെയ്തത് ഒത്തുകളിയാണോ; അനില്‍കുമാറിന്റെ പോസ്റ്റ് വൈറല്‍

Wait 5 sec.

ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വൺ ചാനൽ സ്വന്തം അനുഭവം മറന്ന് നുണ പറയരുതെന്ന് സി പി ഐ എം സംസ്ഥാന സമിതിയംഗം അഡ്വ. കെ അനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു. വിദ്വേഷ പ്രസംഗത്തിന്റെ നീചനാവുകാരനായ പി സി ജോര്‍ജ് മുസ്ലിം മതക്കാരെ അപമാനിക്കുന്ന കള്ളങ്ങള്‍ വിളിച്ചു പറഞ്ഞതിന് കേരളാ പൊലീസ് കേസെടുത്തു. അയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അത് ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളി. അവിടെ ‘പിണറായിയുടെ കരുതല്‍ ‘ എന്ന വാര്‍ത്ത വന്നില്ല.ഹൈക്കോടതിയില്‍ വരെ സര്‍ക്കാര്‍ ജയിച്ചു. അത്തരമൊരു കേസില്‍ കേരളാസര്‍ക്കാര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഒത്തുകളിക്കുമോ? പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത് ഒത്തുകളിയാണോ? അയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയത് മാധ്യമം അറിഞ്ഞില്ല.Read Also: ‘മാതൃഭൂമിക്ക് എവിടുന്നു കിട്ടി ഈ രഹസ്യ രേഖ’; ഹിന്ദുത്വ ജിഹ്വയായി അധഃപതിച്ച പത്രത്തോട് പറഞ്ഞിട്ടെന്തു കാര്യമെന്നും കെ ടി കുഞ്ഞിക്കണ്ണൻഇന്ത്യന്‍ പ്രധാനമന്ത്രി എത്രയോ വിദ്വേഷ പ്രസംഗം നടത്തി. ഒരു കേസ് മീഡിയ വണ്‍ കൊടുക്കാമോ? സുപ്രിം കോടതി വരെ കേസ് കൊടുത്താണല്ലോ മീഡിയ വൺ ലൈസന്‍സ് വീണ്ടെടുത്തത്. ആ സമരത്തില്‍ മീഡിയാ വണ്‍ ചാനലിന് പിണറായി പിന്തുണ നല്‍കിയില്ലേ. മോദിക്കൊപ്പം ആയിരുന്നില്ല പിണറായി സര്‍ക്കാര്‍. ജമാഅത്തെ ചാനല്‍ സ്വന്തം അനുഭവം പറയാന്‍ ധൈര്യം കാണിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.The post ‘മീഡിയവണ്‍ സ്വന്തം അനുഭവം മറന്ന് നുണ പറയരുത്, പി സിയെ റിമാന്‍ഡ് ചെയ്തത് ഒത്തുകളിയാണോ; അനില്‍കുമാറിന്റെ പോസ്റ്റ് വൈറല്‍ appeared first on Kairali News | Kairali News Live.