തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കൊല്ലത്ത് സീറ്റ് നിലനിർത്തി എൽഡിഎഫ്

Wait 5 sec.

കൊല്ലത്ത് ആറിടങ്ങളിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നാലിടങ്ങളിൽ എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും സീറ്റ് നിലനിർത്തി. ആർക്കും സീറ്റ് നഷ്ടമില്ല. കൊട്ടാരക്കര നഗരസഭ 20ാം വാർഡ് കല്ലുവാതുക്കൽ ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർഥി മഞ്ജു സാം 193 വോട്ടുകൾക്ക് വിജയിച്ചു.കൊട്ടാരക്കര ബ്ലോക്കിലെ കൊട്ടറ എട്ടാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വത്സമ്മതോമസ് 900 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ പഞ്ചായത്ത് പടിഞ്ഞാറ്റിൻകര വാർഡിൽ 24 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി ഷീജ ദിലീപ് വിജയിച്ചു.Also Read: തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പനങ്കര വാർഡ്‌ യുഡിഎഫിൽ നിന്ന്‌ പിടിച്ചെടുത്തു; പൈങ്ങോട്ടൂർ പഞ്ചായത്ത് ഭരണം എൽഡിഎഫിന്‌കുലശേഖരപുരം പഞ്ചായത്തിലെ 18 വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി സുരജാ ശിശുപാലൻ 595 വോട്ടുകൾക്ക് വിജയിച്ചു. ക്ലാപ്പന പഞ്ചായത്തിൽ രണ്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ജയാദേവി 277 വോട്ടുകൾക്ക് വിജയിച്ചു. അഞ്ചൽ ബ്ലോക്ക് ഏഴാം ഡിവിഷൻ യുഡിഫ് സ്ഥാനാർദ്ധി ഷെറിൻ അഞ്ചൽ 877 വോട്ടിനു വിജയിച്ചു.വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. രണ്ട് സ്വതന്ത്രർ ഉൾപ്പടെ 17 ഇടത്ത് എൽഡിഎഫ് വിജയിച്ചു. 12 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ ഒരിടത്ത് എസ് ഡി പി ഐ സ്ഥാനാർഥി വിജയിച്ചു. ഒരിടത്തും ബിജെപിക്ക് വിജയിക്കാൻ സാധിച്ചില്ല.തെരഞ്ഞെടുപ്പ് ഫലം കമ്മീഷന്റെ വെബ്സൈറ്റിലെ https://www.sec.kerala.gov.in/public/te/ എന്ന ലിങ്കിൽ ലഭ്യമാകും.The post തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കൊല്ലത്ത് സീറ്റ് നിലനിർത്തി എൽഡിഎഫ് appeared first on Kairali News | Kairali News Live.