കാനഡയുടെ പുതിയ വിസാ നിയമങ്ങള്‍ പ്രാബല്യത്തില്‍; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും വന്‍ തിരിച്ചടിയാകും

Wait 5 sec.

കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള കാനഡയുടെ പുതിയ നടപടികള്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദേശ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത. ജോലിക്കും താമസാനുമതിക്കും അപേക്ഷിക്കുന്നവരെയും പ്രതികൂലമായി ബാധിക്കും. ഫെബ്രുവരി ആദ്യം മുതല്‍ ഈ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.കനേഡിയന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് വിദ്യാര്‍ഥികളുടെയും തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും വിസാ സ്റ്റാറ്റസ് എപ്പോള്‍ വേണമെങ്കിലും മാറ്റാന്‍ അധികാരം നല്‍കുന്നതാണ് നിയമം. വിമാനത്താവളങ്ങളിലും മറ്റ് അതിർത്തി പോസ്റ്റുകളിലുമുള്ള ഉദ്യോഗസ്ഥർക്കാണ് ഇത്തരത്തിൽ അധികാരമുള്ളത്. ഇത് വലിയ രീതിയിൽ ഇന്ത്യക്കാർ അടക്കമുള്ള കുടിയേറ്റക്കാരെ ബാധിക്കും. Read Also: കുട്ടികൾ ഉൾപ്പടെ 299 രോഗികളെ ബലാത്സംഗം ചെയ്ത ഫ്രഞ്ച് ഡോക്ടറുടെ വിചാരണ ആരംഭിച്ചുപുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ് പ്രകാരം, ഇലക്ട്രോണിക് യാത്രാ അംഗീകാരങ്ങള്‍ (ഇ ടി എ), താത്കാലിക റസിഡന്റ് വിസകള്‍ (ടി ആര്‍ വി) പോലുള്ള താത്കാലിക റസിഡന്റ് രേഖകള്‍ നിരസിക്കാനോ കനേഡിയന്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ഇതിനര്‍ഥം, സ്വന്തം രാജ്യത്തുനിന്ന് വര്‍ക്ക് പെര്‍മിറ്റുകളും വിദ്യാര്‍ഥി വിസകളും എടുത്തുപോകുന്നവരുടെ അത്തരം രേഖകള്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് റദ്ദാക്കാന്‍ കഴിയും എന്നാണ്. അതേസമയം, പെര്‍മിറ്റുകളും വിസകളും നിരസിക്കുന്നതിന് പാലിക്കേണ്ട ചില മാര്‍ഗനിര്‍ദേശങ്ങളുണ്ട്.The post കാനഡയുടെ പുതിയ വിസാ നിയമങ്ങള്‍ പ്രാബല്യത്തില്‍; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും വന്‍ തിരിച്ചടിയാകും appeared first on Kairali News | Kairali News Live.