5 സെന്റ് ഭൂമി എന്നതിൽ മുറുകെപ്പിടിക്കുന്നില്ല; കൂടുതൽ കൊടുക്കാനാകുമെങ്കിൽ അത് നടത്തി കൊടുക്കും:മന്ത്രി കെ രാജൻ

Wait 5 sec.

5 സെന്റ് ഭൂമി എന്നതിൽ സർക്കാർ മുറുകെപ്പിടിക്കുന്നില്ല എന്ന് മന്ത്രി കെ രാജൻ. അതിനെക്കാൾ കൂടുതൽ കൊടുക്കാനാകുമോ എന്ന സാഹചര്യം പരിശോധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കൂടുതൽ ഭൂമി കൊടുക്കാൻ നൽകുമെങ്കിൽ അത് നടത്തി കൊടുക്കും,ലഭ്യമായ മുഴുവൻ സഹായവും നൽകാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.എന്തെങ്കിലും തെറ്റിദ്ധാരണ ദുരന്തബാധിതർ മുന്നിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ അതൊന്നും വിലപ്പോകില്ല. പ്രശ്നങ്ങൾ ഉന്നയിക്കുന്ന ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യാൻ തയ്യാർ ആണ്. ലിസ്റ്റിൽ ഉൾപ്പെടാത്തവരുണ്ടെങ്കിൽ പരാതികൾ പരിശോധിക്കും . വിവാദത്തിന് തിരികൊളുത്തേണ്ട പ്രശ്നമല്ല ഇത്, ആർക്കും പരാതി കൊടുക്കാം പരാതിയെക്കുറിച്ച് സുതാര്യമായ അന്വേഷണം ഉണ്ടാകും എന്നും മന്ത്രി വ്യക്തമാക്കി.also read: ആത്മവിശ്വാസം നൽകാൻ കഴിഞ്ഞു, ആഗോള നിക്ഷേപക ഉച്ചകോടി വൻ വിജയം : മന്ത്രി പി രാജീവ്സർക്കാർ നിലപാട് എടുത്തു പോകുന്നുണ്ട്, ഒരു പ്രയാസവും ആർക്കും അനുഭവിക്കേണ്ടി വരില്ല, കഴിഞ്ഞ 9 മാസത്തിനിടെ ബഡ്ജറ്റ് ഉൾപ്പെടെ ഒരു സ്ഥലത്തും കേന്ദ്രസർക്കാർ പരാമർശിച്ചില്ല, കേരളത്തോട് ശത്രുതാപരമായ നിലപാടാണ് കേന്ദ്രം എടുക്കുന്നത് , അതിനെതിരെ പ്രതിഷേധമുയർന്നു വരുന്നത് സ്വാഭാവികമാണ് , കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരങ്ങൾ ഉയർന്നുവരുന്നത് സ്വാഭാവികം എന്നും അദ്ദേഹം പറഞ്ഞുThe post 5 സെന്റ് ഭൂമി എന്നതിൽ മുറുകെപ്പിടിക്കുന്നില്ല; കൂടുതൽ കൊടുക്കാനാകുമെങ്കിൽ അത് നടത്തി കൊടുക്കും: മന്ത്രി കെ രാജൻ appeared first on Kairali News | Kairali News Live.