ഡിജിറ്റല്‍ സ്ക്രീനുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നവര്‍ക്ക് മറ്റൊരു മുന്നറിയിപ്പുമായി പുതിയ പഠനം. ഒരു മണിക്കൂറു മാത്രം ടാബ്ലറ്റും സ്മാര്‍ട്ട്ഫോണും ഉപയോഗിക്കുന്നത് പോലും മയോപിയ അല്ലെങ്കില്‍ ഷോട്ട് സൈറ്റ് എന്ന അസുഖത്തിന് കാരണമാകുമെന്നാണ് പറയുന്നത്. ഇത്തരത്തില്‍ ഡിജിറ്റല്‍ സ്ക്രീന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ അവസ്ഥയുണ്ടാകാന്‍ 21 ശതമാനം സാധ്യത കൂടുതലാണെന്ന് ജമാ നെറ്റ്വര്‍ക്ക് ഓപ്പണ്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.ALSO READ: ‘നീക്കം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍’: തരൂരിന്റെ നീക്കങ്ങളില്‍ എഐസിസിക്ക് അതൃപ്തിപുതിയ പഠനം ക്ലിനിഷ്യന്‍സിനും ഗവേഷകര്‍ക്കും മയോപിയ ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഡിജിറ്റല്‍ സ്ക്രീന്‍ ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന മയോപിയ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്.കുഞ്ഞുങ്ങള്‍ മുതല്‍ യുവാക്കളായ മുതിര്‍ന്നവര്‍ അടങ്ങുന്ന 335,000 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ഈ അവസ്ഥ വരാനുള്ള സാധ്യത 1-4 മണിക്കൂറാകുമ്പോള്‍ വീണ്ടും അധികമാകുമെന്നും ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് സാധ്യത കൂടി വരുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. അതേസമയം സ്ക്രീന്‍ ടൈം ഒരു മണിക്കൂറില്‍ കുറവാണെങ്കില്‍ ഈ പ്രശ്നത്തിന് സാധ്യതയില്ലെന്നും പറയുന്നുണ്ട്.ALSO READ: ഇത്രയും കാലം ശശി തരൂർ കോൺഗ്രസിൽ തുടർന്നത് അത്ഭുതം : ഡോ. തോമസ് ഐസക്സ്ക്രീന്‍ ടൈം അധികമാകുന്നത് തലച്ചോറിന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നത് കൂടാതെ മനുഷ്യരുടെ ശ്രദ്ധാ ദൈര്‍ഘ്യത്തെയും ഇത് ബാധിക്കും. പലപ്പോഴും ഫോണും ലാബുകളും ഉപയോഗിക്കുന്നത് കട്ടിലിലോ സോഫയിലോ ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലായിരിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ശീലങ്ങള്‍ ഇത് പൊണ്ണത്തടി, ശരീരവേദന, നട്ടെല്ല് പ്രശ്നങ്ങള്‍, നടുവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.The post ദിവസവും ഒരു മണിക്കൂര് മാത്രം സ്ക്രീന് യൂസ് ചെയ്യുന്നവരും ശ്രദ്ധിക്കണം; ഈ രോഗം നിങ്ങളെ തേടിയെത്താം! appeared first on Kairali News | Kairali News Live.