‘ആഴ്ച തോറും പെര്‍ഫോമന്‍സ് വിലയിരുത്തും, നിസ്സഹകരിച്ചാല്‍ ജോലി പോകും’; യു എസിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് വീണ്ടും മസ്‌ക്

Wait 5 sec.

യു എസ് ഫെഡറല്‍ ജീവനക്കാരെ ഞെട്ടിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായ എലോണ്‍ മസ്‌ക് വീണ്ടും രംഗത്തെത്തി. ജോലിയിലെ പ്രകടനമികവ് സംബന്ധിച്ച ഇ മെയിലിനോട് എല്ലാവരും പ്രതികരിക്കണമെന്നും അല്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുക ലക്ഷ്യമിട്ട് കൂടുതല്‍ പരുഷമായി പെരുമാറാന്‍ ട്രംപ് അദ്ദേഹത്തോട് നിർദേശിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു അഭിപ്രായപ്രകടനമുണ്ടായത്. ലോകത്തെ ഏറ്റവും വലിയ ധനികനും ട്രംപിന്റെ ഏറ്റവും വലിയ സംഭാവനാ ദാതാവുമാണ് മസ്‌ക്. വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണിത്. കഴിഞ്ഞ ആഴ്ച എന്താണ് ചെയ്തതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു ഇ മെയില്‍ എല്ലാ ഫെഡറല്‍ ജീവനക്കാര്‍ക്കും ഉടന്‍ ലഭിക്കും. ഇതിനോട് പ്രതികരിക്കാതിരുന്നാൽ അത് രാജിയായി കണക്കാക്കുമെന്നും മസ്‌ക് പറഞ്ഞു.Read Also: 84 വർഷമായി തുടരുന്ന ദാമ്പത്യം, നൂറിലേറെ പേരക്കുട്ടികൾ; ഗിന്നസ് റെക്കോർഡിട്ട് ഈ സൂപ്പർ കപ്പിൾസ്പ്രകടനമികവുമായി ബന്ധപ്പെട്ട 5 ബുള്ളറ്റുകളോടാണ് പ്രതികരിക്കേണ്ടത്. നിലവിൽ ഇ മെയിൽ വന്നിട്ടുണ്ട്. ‘കഴിഞ്ഞ ആഴ്ച നിങ്ങള്‍ എന്താണ് ചെയ്തത്?’ എന്ന വിഷയത്തിലുള്ള ഇ മെയിൽ യു എസ് ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റില്‍ (OPM) നിന്നാണ് വന്നത്. മറുപടി നല്‍കാനുള്ള അവസാന തീയതി തിങ്കളാഴ്ച രാത്രി 11:59 ആണ്.The post ‘ആഴ്ച തോറും പെര്‍ഫോമന്‍സ് വിലയിരുത്തും, നിസ്സഹകരിച്ചാല്‍ ജോലി പോകും’; യു എസിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് വീണ്ടും മസ്‌ക് appeared first on Kairali News | Kairali News Live.