സിപിഐഎം ബംഗാള്‍ സംസ്ഥാന സമ്മേളനം; പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

Wait 5 sec.

സിപിഐഎം ബംഗാള്‍ സംസ്ഥാന സമ്മേളനം തുടരുന്നു. ഹുഗ്ലി ജിലയിലെ ദാങ്കുനിയില്‍ ബുദ്ധദേബ് ഭട്ടാചാര്യ നാഗറിലാണ് സമ്മേളനം. ചൊവ്വാഴ്ച നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് സംസ്ഥാന സമ്മേളനം സമാപിക്കുക. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം അവതരിപ്പിച്ച രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയാണ് തുടരുന്നത്. 450ലധികം പ്രതിനിധികളാ ണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗവും കോ ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.ALSO READ: മന്ത്രിയെ കാണാൻ സമ്മതിക്കാതെ ഭർത്താവ് ആട്ടിയോടിച്ചുവെന്ന് അധിക്ഷേപം; എസ് യു സി ഐ പ്രവർത്തകയ്ക്കെതിരെ വക്കീൽ നോട്ടീസ്കോര്‍പ്പറേറ്റ് സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ വിശാലമായ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ സഖ്യം ശക്തിപ്പെടുത്തുകയെന്നതാണ് മുഖ്യമായ രാഷ്ട്രീയ അജണ്ടയെന്ന് പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തെ സംഘടനാപരമായി കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഊന്നല്‍ നല്‍കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.ALSO READ: ‘രാജ്യറാണിയെ നിയന്ത്രിക്കാന്‍ വനിത, പ്ലാറ്റ്‌ഫോമില്‍ വനിതാ പൊലീസും’; കേരളത്തിന്റെ സ്ത്രീ മുന്നേറ്റം അഭിമാനകരമെന്ന് പി കെ ശ്രീമതി ടീച്ചര്‍ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഉയര്‍ത്തുന്ന വര്‍ഗീയതയെ ചെറുക്കാന്‍ ബംഗാളില്‍ പാര്‍ട്ടി പഴയ പ്രതാപം വീണ്ടെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമചന്ദ്ര ഡോം, അമിയ പത്ര, ശേഖര്‍ സര്‍ദാര്‍, സമന്‍ പഥക്, ജഹനാര ഖാന്‍ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ചൊവ്വാഴ്ച അവസാനിക്കും.The post സിപിഐഎം ബംഗാള്‍ സംസ്ഥാന സമ്മേളനം; പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.