ശ്രദ്ധേയമായി പ്രവാസി രകതദാന ക്യാമ്പ്

Wait 5 sec.

ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മറ്റി വെൽഫെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ദമ്മാം കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 മണി വരെ നടന്ന ക്യാമ്പിൽ മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനത്തു നിന്നുള്ളവരും സ്ത്രീകളുമടക്കം നൂറ്റി അമ്പതോളം ആളുകൾ രക്തം നൽകാൻ എത്തി.പത്ത് വർഷത്തെ തുടർച്ചയായുള്ള രക്തദാന-മെഡിക്കൽ സേവനത്തിനുള്ള കിംങ്ങ് ഫഹദ് ആശുപത്രിയുടെ അംഗീകാരം പ്രവാസി വെൽഫെയറിന് ലഭിച്ചിരുന്നു.കിംങ്ങ് ഫഹദ് ആശുപത്രി അധികൃതർ അടിയന്തര ആവശ്യം അറിയിച്ചതിനെ തുടർന്നാണ് ഈ വർഷത്തെ ആദ്യക്യാമ്പ് ഒരുക്കിയത്.കിംഗ് ഫഹദ് ആശുപത്രി മെഡിക്കൽ വിഭാഗത്തിലെ ,അഹ്മദ് സാലിഹ് മൻസൂർ, ഡോ. ഉസാമ അൽഗാംദി, എന്നിവർ സംബന്ധിച്ചു.പ്രവാസി റീജീയണൽ പ്രസിഡന്റ് അബ്ദുറഹീം തീരൂർക്കാട് , ജനറൽ സെക്രട്ടറി ബിജു പൂതക്കുളം ട്രഷറർ ഉബൈദ് മണാട്ടിൽ, വെൽഫെയർ വിഭാഗംസലീം കണ്ണൂർ, റീജീയണൽ-ജില്ലാ ഭാരവാഹികളായ, ജംഷാദ് കണ്ണൂർ, റഊഫ് ചാവക്കാട്, അബ്ദുള്ള സൈഫുദ്ധീൻ, ഷക്കീർ ബിലാവിനകത്ത്, ഷമീം പാപ്പിനിശ്ശേരി, ആഷിഫ് കൊല്ലം, ജാബിർ കണ്ണൂർ, സമീയുള്ള കൊടുങ്ങല്ലൂർ, ജമാൽ പയ്യന്നൂർ, നാസ്സർ വെള്ളിയത്ത്, അർഷാദ് കണ്ണൂർ, സാബിക് കെഎം, ഫൈസൽ കുറ്റ്യാടി, തൻസീം കണ്ണൂർ, ഷബീർ ചാത്തമംഗലം, റയ്യാൻ കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.The post ശ്രദ്ധേയമായി പ്രവാസി രകതദാന ക്യാമ്പ് appeared first on Arabian Malayali.