ഉത്തര്‍ പ്രദേശ് മന്ത്രി സോമേന്ദ്ര തോമറിന്റെ ബന്ധു പൂക്കച്ചവടക്കാരനുമായി വഴക്കിടുന്നത് കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മീററ്റിലെ ഇടുങ്ങിയ റോഡിൽ ഗതാഗതത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ആയിരുന്നു അടിപിടി.ശനിയാഴ്ച ഉച്ചകഴിഞ്ഞ് തോമറിന്റെ അനന്തരവന്‍ നിഖില്‍ തോമര്‍ ആണ് അടിപിടി കൂടിയത്. ഇയാൾക്കും ബി ജെ പിയുമായി ബന്ധമുണ്ട്. തിരക്കേറിയ തെരുവിലൂടെ തന്റെ മഹീന്ദ്ര സ്കോര്‍പിയോയില്‍ തോമർ എത്തി. നിരവധി പൂക്കടകള്‍ ഇവിടെ ഉണ്ടായിരുന്നു. ഈ സമയം മറുവശത്ത് നിന്ന് ഒരു ഇ റിക്ഷ വരികയും കടയ്ക്ക് പുറത്ത് വച്ചിരുന്ന പൂച്ചട്ടികളില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവറോട് നിര്‍ത്താന്‍ കച്ചവടക്കാരൻ ആവശ്യപ്പെടുകയും ചെയ്തു.Read Also: വെള്ളം കലര്‍ന്ന അഴുക്കുകൂന ഇരുന്നൂറു മീറ്റര്‍ നീളത്തില്‍; തെലങ്കാനയിലെ രക്ഷാപ്രവര്‍ത്തനതിന് വെല്ലുവിളിഒരു മിനിറ്റിലധികം ആ ഭാഗത്ത് കുടുങ്ങിയ നിഖില്‍, ഇ- റിക്ഷാ ഡ്രൈവറോട് മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇത് നിഖിലും കടയുടമയും തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തര്‍ക്കം അടിയിലേക്ക് മാറി. അടിക്കൊടുവില്‍ പൂച്ചട്ടികള്‍ പൊട്ടുകയും ചെയ്തു. നാല് മിനിറ്റിൽ അധികം അടി തുടർന്നു.The post നടുറോഡിൽ പൂക്കച്ചവടക്കാരനുമായി അടിപിടി കൂടി മന്ത്രിയുടെ ബന്ധു; സംഭവം ഉത്തർ പ്രദേശിൽ appeared first on Kairali News | Kairali News Live.