നിക്ഷേപക ഉച്ചകോടി വൻവിജയമെന്ന് മന്ത്രി പി രാജീവ്. സമാപന ചടങ്ങ് നടക്കുമ്പോഴും താല്പര്യപത്രം ലഭിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും അതിനാൽ അന്തിമപ്പട്ടികയിൽ എണ്ണവും തുകയും ഉയരുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴും താത്പര്യ പത്രങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു രണ്ടാഴ്ചക്കുള്ളിൽ സ്ക്രീൻ ചെയ്ത് അന്തിമ പട്ടിക തയ്യാറാക്കും. ഫോളോ അപ്പിനായി പ്രത്യേക സംവിധാനം ഉണ്ടാകും. 50 കോടി രൂപയിൽ താഴെ നിക്ഷേപം വ്യവസായ ഡയറക്ടറേറ്റ് വഴി ഫോളോ അപ് ചെയ്യും. വ്യവസായ ഡയറക്ടറേറ്റിൽ ഒരു പ്രത്യേക ടീമിനെ സജ്ജമാക്കും.50 കോടി രൂപയിൽ കൂടുതലുള്ള വൻകിട പ്രോജക്ടുകൾ കെഎസ്ഐഡിസി വഴി ഫോളോ അപ്പ് ചെയ്യും.കെ എസ് ഐ ഡി സി യിൽ തുടർനടപടികൾക്കായി പ്രത്യേക ടീം 7 ഓഫീസർമാർ ഓരോ ടീമിന്റെ നേതൃത്വത്തിനായി നിയോഗിക്കും ,ടീമിൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.also read: നിക്ഷേപക ഉച്ചകോടിയിൽ ഒപ്പുവച്ച താത്പര്യ പത്രങ്ങളുടെ തുടർ നടപടികൾക്ക് വിപുലമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലെ വിവിധ സെഷനുകളിൽ നടന്ന ചർച്ചകളുടെ സംക്ഷിപ്തവിവരണവും, ചർച്ചകളുടെ മുഴുവൻ വീഡിയോയും ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വെബ്സൈറ്റ് വഴി ലഭ്യമാക്കും, സമ്മിറ്റുമായി സഹകരിച്ച സംഘടനകളുടെ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പുതിയ യാത്രയുടെ തുടക്കമെന്നും മന്ത്രി പറഞ്ഞു.The post ആത്മവിശ്വാസം നൽകാൻ കഴിഞ്ഞു, ആഗോള നിക്ഷേപക ഉച്ചകോടി വൻ വിജയം : മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.