അന്തരിച്ച സിപിഐഎം കോട്ടയം സെക്രട്ടറി എ വി റസലിന് നാടിന്റെ അന്ത്യാഞ്ജലി. ചുവപ്പ് സേനാംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി. മന്ത്രിമാരടക്കം നിരവധി നേതാക്കൾ പുഷ്പാർച്ച നടത്തി. മകളും മരുമകനും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തിalso read: എ വി റസലിന്റെ സംസ്കാരം ഞായറാഴ്ച; ഇന്ന് പൊതുദർശനംഎ വി റസൽ അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്‌ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ് അപ്രതീക്ഷിത വിയോഗം.ആറ് വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. 1981 മുതൽ സിപിഐ എം അംഗം. 28 വർഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു.The post എ വി റസലിന് നാടിന്റെ അന്ത്യാഞ്ജലി appeared first on Kairali News | Kairali News Live.