കൂട്ടക്കൊലപാതകത്തില്‍ ജീവന്‍പൊലിഞ്ഞവര്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്; അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

Wait 5 sec.

വെഞ്ഞാറമൂട്ടിലെ നിഷ്ഠൂരമായ കൂട്ടക്കൊലപാതകത്തില്‍ ജീവന്‍പൊലിഞ്ഞവര്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്. കൊല്ലപ്പെട്ട അഞ്ച് പേരുടേയും സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. പ്രതി അഫാന്റെ സഹോദരന്‍ അഫ്സാന്‍ (13), ബാപ്പയുടെ സഹോദരന്‍ പുല്ലമ്പാറ എസ്എന്‍ പുരം ആലമുക്കില്‍ ലത്തീഫ് (69), ഭാര്യ സജിതാ ബീവി(59), ബാപ്പയുടെ ഉമ്മ സല്‍മാബീവി (92), എന്നിവരുടെ സംസ്‌കാരം താഴേപാങ്ങോട് ജുമാ മസ്ജിദിലാണ് നടന്നത്.ഫര്‍സാനയുടെ സംസ്‌കാരം ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ നടത്തി. പുതൂരിലെ വീട്ടില്‍ എത്തിച്ച ശേഷമാണ് പിതാവിന്റെ വീടായ ചിറയിന്‍കീഴിലേക്കു കൊണ്ടുപോയത്. പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ ഷാഹിദാ ബീവിയുടെയും മൃതദേഹം പുല്ലമ്പാറ എസ്എന്‍പുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്‌കരിച്ചു. മുത്തശ്ശി സല്‍മാ ബീവി, സഹോദരന്‍ അഫ്സാന്‍ എന്നിവര്‍ക്കൊപ്പം പാങ്ങോട് ജുമാ മസ്ജിദിലായിരുന്നു സംസ്‌കാരം.അതേസമയം വെഞ്ഞാറമൂട്ടിലെ നിഷ്ഠൂരമായ കൂട്ടക്കൊലപാതകത്തില്‍ ദുരൂഹത തുടരുകയാണ്. പ്രതി അഫാന്റെ മൊഴി പൂര്‍ണ്ണമായും പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ കൂട്ട കൊലപാതകത്തിലെ ദുരൂഹത നീക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.5 കൊലപാതകം നടത്തിയിട്ടും ഒരു മനപ്രയാസവും ഇല്ലാത്ത പ്രതി അഫാന്‍ നേരിട്ട് എത്തിയാണ് വെഞ്ഞാറമൂട് പോലീസിനെ കാര്യമറിയിച്ചത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതാണ് പ്രതിയെ ചോദ്യം ചെയ്യുന്നതിന് പോലീസിനെ തടസ്സമാകുന്നത്.Also Read : ചുറ്റിക കൊണ്ട് അടിച്ച് തലയോട്ടി തകര്‍ത്തു, ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയത് കാമുകിയേയും അനിയനേയും; പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായിആശുപത്രിയിലെത്തി ശേഖരിച്ച മൊഴി പൂര്‍ണ്ണമായും പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഓരോരുത്തരുടെയും കൊലയ്ക്ക് വ്യത്യസ്തങ്ങളായ കാരണമാണ് പ്രതി അഫാസ് പറയുന്നത്. പ്രതി ലഹരി ഉപയോഗിക്കാറുണ്ടോ എന്ന് പരിശോധിക്കാന്‍ അയച്ച രക്തസാമ്പിളിന്റെ റിസള്‍ട്ട് വരാനുണ്ട്.പ്രതിയുടെ സാമ്പത്തിക ഇടപാടും പോലീസ് പരിശോധിക്കുന്നുണ്ട്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഉമ്മയുടെ മൊഴിയും കൊലപാതകത്തിന്റെ ദുരൂഹത നീക്കുന്നത്തില്‍ നിര്‍ണായകമാകും. കുടുംബത്തിന്റെ ഇടപാടുകള്‍ അച്ഛനില്‍ നിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്.മറ്റു ബന്ധുക്കളുടെ മൊഴിയും പോലീസ് ശേഖരിക്കും. ഇതെല്ലാം കൂട്ടക്കൊലപാതകത്തിലെ ദുരൂഹത നീക്കാന്‍ കഴിയും എന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ഐജി ശ്യാം സുന്ദരന്‍ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.The post കൂട്ടക്കൊലപാതകത്തില്‍ ജീവന്‍പൊലിഞ്ഞവര്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്; അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു appeared first on Kairali News | Kairali News Live.