ആന്‍റിലിയയിൽ ജോലിക്കാരെ ക്ഷണിച്ച് അംബാനി; ശമ്പളം രണ്ടര ലക്ഷം വരെ, പക്ഷെ ഇക്കാര്യങ്ങൾ ഉണ്ടായിരിക്കണം

Wait 5 sec.

ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളാണ് ഇന്ത്യാക്കാരനായ മുകേഷ് അംബാനി. ഏകദേശം 90 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി. അംബാനിയോളം തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ വീടും. മുംബൈയിൽ സ്ഥിതി ചെയ്യുന്ന 15000 കോടിയുടെ ഈ വസതിക്ക് 27 നിലകകളാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും കൂടുതൽ വിലയേറിയ സ്വകര്യ വസതികളിൽ ഒന്നാണ് ആന്‍റിലിയ. ഈ വസതിയിലാണ് പ്രതിമാസം ലക്ഷങ്ങൾ കൈപ്പറ്റി ജോലിക്കാരാകാനുള്ള അവസരമൊരുങ്ങുന്നത്. വീട്ടിൽ 600നും 700നും ഇടയിൽ ജോലിക്കാരെ അംബാനികുടുംബം നിയമിച്ചിട്ടുണ്ടെന്നാണ് വിവരം. വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ കടത്തിവെട്ടുന്ന ശമ്പളത്തിലാണ് ഇവിടെ പല വിഭാഗത്തിലും ആളുകൾ ജോലി ചെയ്യുന്നത്.ALSO READ; ഭർത്താവിന് കുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല; വീഡിയോ കാളിനിടെ ഫോൺ വെള്ളത്തിൽ മുക്കി ‘വിർച്വൽ സ്നാനം’ സാധ്യമാക്കി ഭാര്യ – വീഡിയോഇവിടത്തെ സെക്യൂരിറ്റി ഗാർഡുകൾക്ക് മാത്രം മാസം 50000 രൂപക്ക് മുകളിലാണ് ശമ്പളം. റിപ്പോർട്ടുകൾ പ്രകാരം മുകേഷ് അംബാനിയുടെ ഡ്രൈവർക്ക് മാത്രം പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് ശമ്പളം. ജോലി എത്ര ചെറുതാണെങ്കിലും ആന്റിലിയയിൽ ജോലി നേടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ജോലിക്ക് അനുയോജ്യമായി കൃത്യമായ യോഗ്യതയുള്ള ആളുകൾക്കേ അവസരമുള്ളൂ.പാചകത്തിൽ കുലിനറി ബിരുദം നേടിയവർക്ക് മാത്രമാണ് ആന്റീലിയയിലെ അടുക്കളയിൽ കയറാൻ സാധിക്കുക. പാത്രം കഴുകാനായി ജോലിക്കാരെ നിയമിക്കുന്നതിനു പോലും കൃത്യമായ സ്ക്രീനിങ് പ്രക്രിയ ഉണ്ടാവും. ഹൗസ് കീപ്പിങ് മുതൽ അറ്റൻഡന്റ്‌ വരെയുള്ള ഓരോ ജോലിയും ചെയ്യുന്നവർ എല്ലാത്തരത്തിലും ഉന്നത നിലവാരം പുലർത്തുന്നതായിരിക്കണം. ഇത് ഉറപ്പാക്കാനായി എഴുത്തു പരീക്ഷയും അഭിമുഖവുമൊക്കെ നടത്തിയ ശേഷമാണ് ജോലിക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്. കടമ്പകൾ എല്ലാം കടന്നു കഴിഞ്ഞാൽ സ്വപ്ന സമാനമായ ആനുകൂല്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ശമ്പളത്തിനു പുറമേ ആരോഗ്യ ഇൻഷുറൻസ് അടക്കം ഒരു കോർപറേറ്റ് ജീവനക്കാരന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.ALSO READ; വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ അഞ്ച് പെൺകുട്ടികളെ കൂട്ട ബലാത്സംഗത്തിനിരയാക്കി; ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത 18 ആൺകുട്ടികൾ അറസ്റ്റിൽഅങ്ങേയറ്റം സുരക്ഷ ഉറപ്പാക്കിയാണ് ആന്റിലിയ രൂപകൽപന ചെയ്തിരിക്കുന്നത്. റിക്ടർ സ്കെയിൽ എട്ടുവരെ തീവ്രതയുള്ള ഭൂകമ്പങ്ങളെ ചെറുത്ത് നിൽക്കാൻ വസതിക്ക് കഴിയും. ആഡംബര സ്പാ, ഹെൽത്ത് സെന്റർ, സിനിമ തിയേറ്റർ, സ്വിമ്മിങ് പൂളുകൾ, ജാക്കുസികൾ, യോഗാ സ്റ്റുഡിയോ, ഡാൻസ് ഫ്ലോർ, അമ്പലം, സ്നോ റൂം, 168 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, 3 ഹെലിപാഡുകൾ അടക്കം 5 സ്റ്റാർ ഹോട്ടലുകളെ വെല്ലുന്ന തരത്തിലുള്ള ആഡംബര സൗകര്യങ്ങളാണ് ഈ വസതിയിലുള്ളത്.The post ആന്‍റിലിയയിൽ ജോലിക്കാരെ ക്ഷണിച്ച് അംബാനി; ശമ്പളം രണ്ടര ലക്ഷം വരെ, പക്ഷെ ഇക്കാര്യങ്ങൾ ഉണ്ടായിരിക്കണം appeared first on Kairali News | Kairali News Live.