നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുകയാണോ അതോ അത് നിങ്ങളെ ഉപയോഗിക്കുകയാണോ?

Wait 5 sec.

നമ്മൾ വിവരങ്ങൾ പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതിയിൽ വിപ്ലവം സൃഷ്ടിച്ച ഒന്നാണ് സോഷ്യൽ മീഡിയ. എന്നാൽ അനന്തമായ ഈ ലോകത്ത് ആകർഷിതരാകുന്നതിന് പിന്നിൽ നമ്മുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട് -ഡോപമിൻ (dopamine). “ഫീൽ-ഗുഡ് ന്യൂറോ ട്രാൻസ്മിറ്റർ” എന്നറിയപ്പെടുന്ന ഡോപമിൻ പ്രതിഫലം (reward), പ്രചോദനം (motivation), ആനന്ദം (pleasure) എന്നിവ പ്രദാനം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ ഫോണുകൾ താഴെ വെക്കാൻ നമ്മൾ ബുദ്ധിമുട്ടുന്നതിന് ഒരു പ്രധാന കാരണം ഇതാണ്.Source