‘ഐ ടി നിക്ഷേപത്തിനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകും’; ആഗോള ഐ ടി വ്യവസായ മേഖലയിലെ പ്രഗത്ഭരുമായി സംവദിച്ച്മുഖ്യമന്ത്രി

Wait 5 sec.

കേരളത്തിന്റെ ഐ ടി മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പുതിയ ആശയങ്ങളും അടിയുറച്ച പിന്തുണയും ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഐ ടി റൗണ്ട് ടേബിളില്‍ നിന്നും ലഭിച്ചുവെന്ന് മുഖ്യമന്ത്രി. ആഗോള ഐ ടി വ്യവസായത്തിന്റെ നേതൃനിരയിലുള്ള നിരവധി പ്രഗത്ഭരുമായി സംവദിക്കാന്‍ ഈ പരിപാടിയിലൂടെ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. Read Also: ഇൻവെസ്റ്റ് കേരള ഉച്ചകോടി: എത്തുന്നത് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപം; ഇന്ത്യയുടെ ഹൈടെക് വ്യവസായ ഹബ്ബാവാൻ കേരളംഐ ടി മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഉറപ്പു നല്‍കി. നമ്മുടെ ഐ ടി വ്യവസായത്തെ നൂതനമാക്കാനും വിപുലപ്പെടുത്താനും ആവശ്യമായ സഹകരണങ്ങള്‍ക്ക് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പോസ്റ്റ് പൂർണരൂപത്തിൽ താഴെ വായിക്കാം:Read Also: ഇൻവെസ്റ്റ് കേരള ഉച്ചകോടി മൂന്ന് വർഷത്തിലൊരിക്കൽ നടത്തും: മന്ത്രി പി രാജീവ്The post ‘ഐ ടി നിക്ഷേപത്തിനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകും’; ആഗോള ഐ ടി വ്യവസായ മേഖലയിലെ പ്രഗത്ഭരുമായി സംവദിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.