ഇത് കേരളാ സാാാർ! ഒന്നര ലക്ഷം കോടി രൂപയുടെ വൻ നിക്ഷേപ പ്രഖ്യാപനവുമായി ആഗോള നിക്ഷേപക ഉച്ചകോടി കൊച്ചിയിൽ സമാപിച്ചു

Wait 5 sec.

ഒന്നര ലക്ഷം കോടി രൂപയുടെ വൻ നിക്ഷേപ പ്രഖ്യാപനവുമായി ആഗോള നിക്ഷേപക ഉച്ചകോടി കൊച്ചിയിൽ സമാപിച്ചു. നിക്ഷേപ വാഗ്ദാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. മൂന്ന് വർഷത്തിലൊരിക്കൽ ഉച്ചകോടി സംഘടിപ്പിക്കുമെന്ന് സമാപന വേദിയിൽ മന്ത്രി വ്യക്തമാക്കി.ഉദ്ഘാടന വേദിപോലെതന്നെ പ്രൗഢഗംഭീരമായിരുന്നു ഉച്ചകോടിയുടെ  സമാപന വേദിയും. ധനമന്ത്രി കെ.എൻ ബാലഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് കേരളത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു.ALSO READ; ‘ഐ ടി നിക്ഷേപത്തിനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകും’; ആഗോള ഐ ടി വ്യവസായ മേഖലയിലെ പ്രഗത്ഭരുമായി സംവദിച്ച് മുഖ്യമന്ത്രികേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ തുറന്നു കാട്ടുന്നതായിരുന്നു ഉച്ചകോടിയെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ മന്ത്രി പി രാജീവ് പറഞ്ഞു. 374 നിക്ഷേപകരുടേതായി 1,52,900 കോടി രൂപയുടെ കരാർ ഒപ്പ് വച്ചതായി മന്ത്രി അറിയിച്ചു. ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര മന്ത്രി ജോർജ് കുര്യൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. പ്രതിപക്ഷത്തിൻ്റെ പിന്തുണയുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി . ഭാരത് ബയോടെക് എം.ഡി കൃഷ്ണ എല്ല മുഖ്യമന്തിയെയും സർക്കാറിനെയും പ്രശംസിച്ചു. ഉച്ച കോടിയിൽ ഉടനീളമുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യം, തന്നെ അത്ഭുതപ്പെടുത്തിയെന്നും നിക്ഷേപകർക്ക് ഇത് നല്ല സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസും ചടങ്ങിൽ പങ്കെടുത്തു.The post ഇത് കേരളാ സാാാർ! ഒന്നര ലക്ഷം കോടി രൂപയുടെ വൻ നിക്ഷേപ പ്രഖ്യാപനവുമായി ആഗോള നിക്ഷേപക ഉച്ചകോടി കൊച്ചിയിൽ സമാപിച്ചു appeared first on Kairali News | Kairali News Live.