ഫിമക്ക് പുതിയ നേതൃത്വം; ഷമീർ കണ്ടത്തിൽ പ്രസിഡന്‍റ്, നിജിത ഷുക്കൂർ സെക്രട്ടറി

Wait 5 sec.

ഹെൽസിങ്കി: ഫിൻലാൻഡ് മലയാളി അസോസിയേഷൻ (ഫിമ) പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി (2025-2027) തെരെഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ പുതിയ പ്രസിഡന്റായി ഷമീർ കണ്ടത്തിൽ, നജിൽ മുഹമ്മദ് (വൈസ് പ്രസിഡണ്ട്), നിജിത ഷുക്കൂർ (സെക്രട്ടറി), സുനിൽകുമാർ മോഹൻദാസ് (ജോയിന്റ് സെക്രട്ടറി), ജിബി രാമകൃഷ്ണൻ (ട്രഷറർ) എന്നിവരും പ്രധാനസ്ഥാനങ്ങൾ വഹിക്കും.ഓഡിറ്ററായ നജ്‌വ അബ്ദുൽ റഷീദിനൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു ഷാജി കഫൂർ, രശ്മി ഗോപാലകൃഷ്ണൻ, ആഷിത് അജരാജൻ, ജിജോ ജോസ്, സിജു സാമുവേൽ, റോഷ് ചെറിയാടാൻ ജോയ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.ALSO READ; ഇൻവെസ്റ്റ് കേരള ഉച്ചകോടി: എത്തുന്നത് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപം; ഇന്ത്യയുടെ ഹൈടെക് വ്യവസായ ഹബ്ബാവാൻ കേരളംഫിൻലാൻഡിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക, സാമൂഹിക, സൗഹൃദപരമായ വളർച്ചയ്ക്കും ഐക്യത്തിനും ഫിമ തുടർന്നും നേതൃത്വം നൽകും. മലയാളി സംസ്കാരത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് പുതിയ കമ്മിറ്റിയുടെ ഉദ്ദേശം. പുതിയ നേതൃത്വം സംഘടനയുടെ വളർച്ചയ്ക്കും മലയാളി സമൂഹത്തിന്റെ ഐക്യത്തിനും കൂടുതൽ കരുത്താകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. The post ഫിമക്ക് പുതിയ നേതൃത്വം; ഷമീർ കണ്ടത്തിൽ പ്രസിഡന്‍റ്, നിജിത ഷുക്കൂർ സെക്രട്ടറി appeared first on Kairali News | Kairali News Live.