നെയ്യാറ്റിന്‍കരയില്‍ ജെസി ഡാനിയേലിന്‍റെ പ്രതിമ തകര്‍ക്കാന്‍ ശ്രമം

Wait 5 sec.

നെയ്യാറ്റിന്‍കരയില്‍ ജെസി ഡാനിയേലിന്‍റെ പ്രതിമ തകര്‍ക്കാന്‍ ശ്രമം. സംഭവത്തില്‍ വ്യാപക പ്രതിഷേധം. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പികെ രാജ്‌മോഹന്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ നഗരസഭാ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന ജെസി ഡാനിയേലിന്റെ പ്രതിമ തകര്‍ക്കാനാണ്  ശ്രമം നടന്നത്. പ്രതിമയില്‍ ഉണ്ടായിരുന്ന ഫിലിം തകര്‍ത്തു. പാര്‍ക്കും ആക്രമണത്തിൽ തകര്‍ന്നിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പികെ രാജ്‌മോഹന്‍ ആവശ്യപ്പെട്ടു. ജെസി ഡാനിയേലിന്‍റെ  കേരളത്തിലെ ഒരേ ഒരു പ്രതിമയാണ് ഇത്. സംഭവത്തില്‍ സംഭവത്തില്‍ വ്യാപക പ്രതിഷേധമുണ്ട്. നഗരസഭ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്.ALSO READ; ‘ഐ ടി നിക്ഷേപത്തിനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകും’; ആഗോള ഐ ടി വ്യവസായ മേഖലയിലെ പ്രഗത്ഭരുമായി സംവദിച്ച് മുഖ്യമന്ത്രിNEWS SUMMERY: Attempt to destroy JC Daniel’s statue in Neyyattinkara. There are Widespread protest over the incident. Neyyatinkara Municipality Chairman PK Rajmohan demanded action against the culprits.The post നെയ്യാറ്റിന്‍കരയില്‍ ജെസി ഡാനിയേലിന്‍റെ പ്രതിമ തകര്‍ക്കാന്‍ ശ്രമം appeared first on Kairali News | Kairali News Live.