കൊച്ചി | സ്വര്‍ണ്ണ സമ്പാദ്യ തട്ടിപ്പിലെ പ്രതികള്‍ പിടിയില്‍. ഹൈക്കോടതി കവലയില്‍ പ്രവര്‍ത്തിക്കുന്ന ആതിര ഗോള്‍ഡ് ജ്വല്ലറി ഉടമകളായ പള്ളിപ്പുറം സ്വദേശികളായ ആന്റണി,ജോണ്‍സണ്‍,ജോബി,ജോസഫ് എന്നിവരാണ് പിടിയാലത്. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് ഇവരെ പിടികൂടിയത്. 350 ലധികം പരാതികളാണ് ഇവര്‍ക്കെതിരെ തിനോടകം ലഭിച്ചിട്ടുള്ളത്.മറൈന്‍ ഡ്രൈവിലുള്ള ആതിര ഗ്രൂപ്പിന്റെ ജ്വല്ലറി ജപ്തി ചെയ്തതിന് പിന്നാലെയാണ് നിക്ഷേപകര്‍ പണം ആവശ്യപ്പെട്ട് എത്തിത്തുടങ്ങിയത്. പള്ളിപ്പുറത്തുള്ള സ്ഥാപന ഉടമയുടെ വീട്ടിലേക്ക് ലക്ഷദ്വീപില്‍ നിന്നു പോലും ആളുകള്‍ എത്തിയിരുന്നു. ദിവസ ജോലിക്കാരും സ്ത്രീകളുമാണ് തട്ടിപ്പിനിരയായവരില്‍ കൂടുതലും. പ്രാഥമിക പരിശോധനയില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്ക് 115 കോടി രൂപയോളം കടം ഉള്ളതായും 70 കോടി രൂപയുടെ മാത്രം ആസ്തിയുള്ളതായും കണ്ടെത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും ആറുമാസത്തിനകം പണം തിരികെ നല്‍കുമെന്നാണ് സ്ഥാപന ഉടമകള്‍ പറഞ്ഞിരുന്നത്. സ്വര്‍ണ്ണ ചിട്ടിയിലും, സ്വര്‍ണ്ണ പണയത്തിലും ആണ് കൂടുതലാളുകള്‍ക്കും പണം തിരികെ കിട്ടാന്‍ ഉള്ളത്