ഐഎസ്എൽ ഫുട്ബാളിൽ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. എഫ് സി ഗോവയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തകർന്നത്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾക്കും മങ്ങലേറ്റു.ഗോൾ രഹിതമായിരുന്നു മത്സരത്തിൻ്റെ ആദ്യ പകുതി. എന്നാൽ നാൽപ്പത്തിയാറാം മിനിറ്റിൽ ഗുരറ്റ്ക്സേനയിലൂടെ ഗോവ ലീഡ് എടുത്തു. പിന്നാലെ എഴുപത്തിമൂന്നാം മിനിറ്റിൽ മുഹമ്മദ് യാസിർ കൂടി വലകുലുക്കിയതോടെ ഗോവ വിജയമുറപ്പിക്കുകയായിരുന്നു. ഈ വിജയത്തോടെ എഫ് സി ഗോവ ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു. 21 മത്സരങ്ങളിൽ നിന്ന് 42 പോയിൻ്റ് ആണ് ഗോവ നേടിയിരിക്കുന്നത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ഇപ്പോഴുള്ളത്. മൂന്ന് മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ളത്The post കൊമ്പന്മാർ ഇന്നും വീണു: ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിൻ്റെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങി appeared first on Kairali News | Kairali News Live.