ശമ്പള വർധനവിൻ്റെ മറവിലെ ധൂർത്ത് അവസാനിപ്പിക്കണം; കേരള മുസ് ലിം ജമാഅത്ത് ജില്ല കൗൺസിൽ

Wait 5 sec.

മലപ്പുറം| അനുദിനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പ്രയാസം നേരിടുന്ന ഘട്ടത്തിൽ അടിയന്തിര പ്രാധാന്യമില്ലാത്ത സേവനങ്ങൾക്ക് ലക്ഷങ്ങളുടെ ശമ്പള വർധനവ് വരുത്തി പൊതുഖജനാവ് ധൂർത്തടിക്കുന്നതിൽ നിന്ന് സർക്കാർ വിട്ട് നിൽക്കണമെന്ന് കേരള മുസ് ലിം ജമാഅത്ത് ജില്ല കൗൺസിൽ ആവശ്യപ്പെട്ടു.സാധാരണക്കാരുടെ ജീവിതം ദുഃസ്സഹമാക്കുന്ന തരത്തിൽ അടിസ്ഥാന ഭൂനികുതി പോലും വർധിപ്പിച്ച് ഒരു ഭാഗത്ത് നികുതി കൊള്ളയും മറുഭാഗത്ത് യാതൊരു നിയന്ത്രണവുമില്ലാത്ത ധൂർത്തും നടത്തുന്നത് ജനഹിതം മാനിച്ച് ഭരണം നടത്തുന്നവർക്ക് യോജിച്ചതല്ല.പി എസ് സി ഉൾപ്പെടെ അമിത ചിലവ് വരുന്ന എല്ലാ ഗവൺമെൻ്റ്, ഗവൺമെൻ്റേതര സമിതികളിലെയും അംഗങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി മാതൃകയാകാൻ സർക്കാർ തയ്യാറകണം. ഇക്കാര്യത്തിൽ ഭരണ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.