സർക്കാർ, എയിഡഡ് മേഖലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഈ സർക്കാരിന്‍റെ കാലത്ത് 43,637 നിയമനങ്ങൾ നടന്നതായി മന്ത്രി വി ശിവൻകുട്ടി

Wait 5 sec.

ഈ സർക്കാരിന്റെ കാലത്ത് 43,637 നിയമനങ്ങൾ സർക്കാർ, എയിഡഡ് മേഖലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നടന്നതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2021 മെയ്‌ മുതൽ ഡിസംബർ 2024 വരെ എയിഡഡ് മേഖലയിൽ നടന്ന നിയമനാംഗീകാരങ്ങൾ:-ഹൈസ്‌കൂൾ – 5931അപ്പർ പ്രൈമറി – 7824ലോവർ പ്രൈമറി – 8550സ്‌പെഷ്യലിസ്റ്റ് അധ്യാപകർ – 573നോൺ ടീച്ചിംഗ് സ്റ്റാഫ് – 1872മൊത്തം 24755 നിയമനങ്ങളാണ് എയിഡഡ് മേഖലയിൽ നടന്നത്.പിഎസ്സി മുഖേനയുള്ള നിയമനങ്ങൾ:എൽപിഎസ് റ്റി – 5608യുപിഎസ്.റ്റി – 4378എച്ച്.എസ്.എസ്.റ്റി – 3858എച്ച്.എസ്.എസ്.റ്റി ജൂനിയർ – 1606എച്ച്.എസ്.എസ്.റ്റി. സീനിയർ – 110സ്‌പെഷ്യലിസ്റ്റ് അധ്യാപകർ – 547വി.എച്ച്.എസ്.സി. – 150ഹയർ സെക്കണ്ടറി അനധ്യാപക നിയമനങ്ങൾ – 767സെക്കണ്ടറിയിൽ നടന്നിട്ടുള്ള അനധ്യാപക നിയമനങ്ങൾ – 1845ആകെ – 18882 നിയമനങ്ങളാണ് ഇക്കാലയളവിൽ പി.എസ്.സി. മുഖേന നടത്തിയത്.Also read; റോഡുകളുടെ മുഖം മാറും; 386 കിലോമീറ്റര്‍ റോഡിന്റെ നവീകരണത്തിന് 327 കോടി രൂപ അനുവദിച്ചു!എയ്ഡഡ് സ്ക്കൂളുകളിലെ ഭിന്നശേഷി നിയമനംഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകൾക്കനുസൃതമായി ഭിന്നശേഷി സംവരണ നിയമനം, അദ്ധ്യാപക-അനദ്ധ്യാപക നിയമനാംഗീകാരങ്ങള്‍ എന്നീ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ച് 25.06.2022 മുതൽ സർക്കാർ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനായി, ബാക്ക് ലോഗ് കണക്കാക്കി, 23/06/2024 വരെ റോസ്റ്റർ സമർപ്പിച്ച സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ എണ്ണം 3127 ആണ് ഇതിൽ കോർപ്പറേറ്റ്- 468 ഉം വ്യക്തിഗതം-2659 ഉം ആണ്. നാളിതു വരെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമിക്കപ്പെട്ട ഭിന്നശേഷി വിഭാഗം ജീവനക്കാരുടെ എണ്ണം 1204 ആണ്.സുപ്രീം കോടതിയുടെ 30/10/2023 ലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, സെലക്ഷൻ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമർപ്പിച്ച പ്രൊപ്പോസല്‍ അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. നിയമനം ലഭിച്ചവര്‍ക്ക് കോടതി വിധികള്‍ക്കനുസൃതമായി ഒഴിവ് നിലവില്‍ വന്ന തീയതിയുടെ അടിസ്ഥാനത്തില്‍ പ്രൊവിഷണലായി ശമ്പളസ്കെയിലിലോ ദിവസവേതനാടിസ്ഥാനത്തിലോ നിയമനാംഗീകാരം നല്‍കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങളെല്ലാം നല്‍കിയിട്ടുണ്ട്. മാനേജര്‍മാര്‍ പൂര്‍ണ്ണമായും ഭിന്നശേഷി സംവരണം പൂര്‍ത്തിയാക്കിയ സ്കൂളുകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് റഗുലറായി അംഗീകാരം നല്‍കുന്നുണ്ട്.Also read; തരിശുനിലങ്ങളിൽ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് നിക്ഷേപകരെ ക്ഷണിച്ച് മന്ത്രി പി പ്രസാദ്അധിക തസ്തികകളില്‍ സംരക്ഷിതാധ്യാപകരെ ലഭ്യമല്ലെങ്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡിഡിഇയുടെ അനുമതിയോടെ നിയമനം നടത്താവുന്നതാണ്. എയിഡഡ് സ്‌കൂൾ അധ്യാപക നിയമനം കെ.ഇ.ആർ. ചട്ടങ്ങൾക്കനുസൃതമായി വേണം നടത്തേണ്ടത്. അപ്പോയ്‌മെന്റ് അതോറിറ്റി സ്‌കൂൾ മാനേജരാണ്. മാനേജർ അപ്പോയ്‌മെന്റ് നടത്തിയാണ് അംഗീകാരത്തിന് വേണ്ടി വിദ്യാഭ്യാസ ഓഫീസർക്ക് നൽകുന്നത്. വിദ്യാഭ്യാസ ഓഫീസർ ഇക്കാര്യം പരിശോധിക്കുകയും നിലവിലെ കെ.ഇ.ആർ. ചട്ടങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ അംഗീകാരം നൽകുകയും ചെയ്യുന്നു. ചട്ടങ്ങൾ പാലിക്കാത്ത നിയമനങ്ങളാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ സമന്വയ പോർട്ടൽ അപ്‌ഡേറ്റ് ചെയ്യുകയാണ്. ചട്ടങ്ങൾ പാലിക്കുകയും എല്ലാ രേഖകളും മാനേജ്‌മെന്റ് ലഭ്യമാക്കുകയും ചെയ്താൽ മാത്രമേ പോർട്ടലിൽ വിവരങ്ങൾ ചേർക്കാനും റെഗുലർ തസ്തികയിൽ നിയമനം നടത്താനും സാധിക്കുകയുള്ളൂ. ഭിന്നശേഷി നിയമനം സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കോടതി നിർദ്ദേശം അനുസരിച്ച് സാമൂഹിക നീതി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ചാണ് ഭിന്നശേഷി നിയമനങ്ങൾ നടന്നു വരുന്നതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.The post സർക്കാർ, എയിഡഡ് മേഖലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഈ സർക്കാരിന്‍റെ കാലത്ത് 43,637 നിയമനങ്ങൾ നടന്നതായി മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.