ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകള്‍ക്കായി 326.97 കോടി രൂപയുടേയും പദ്ധതിയേതര വിഭാഗത്തില്‍ 12 റോഡുകള്‍ക്കായി 30 കോടി രൂപയുടേയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോമീറ്ററോളം റോഡിന്റെകൂടി നവീകരണത്തിനാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്.ALSO READ: ബ്രൂവറി: മദ്യം നിർമ്മിക്കുന്നതിന് സിപിഐ എതിരല്ല; കുടിവെള്ളത്തേയും കൃഷിയെ ബാധിക്കരുതെന്ന അവശ്യം അംഗീകരിക്കപ്പെട്ടു: ബിനോയ് വിശ്വംരണ്ടു വിഭാഗങ്ങളിലുമായി തിരുവനന്തപുരം ജില്ലയില്‍ 15 റോഡുകള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 76 കോടി രൂപ മുടക്കി 70 കിലോമീറ്ററോളം റോഡ് ജില്ലയില്‍ നവീകരിക്കും. കൊല്ലം ജില്ലയില്‍ ആകെ 75 കിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ 13 റോഡുകള്‍ക്കായി 58.7 കോടി രൂപയും ആലപ്പുഴ ജില്ലയില്‍ ആകെ 35 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ എട്ട് റോഡുകള്‍ക്കായി 35.85 കോടി രൂപയും അനുവദിച്ചു. കോട്ടയം ജില്ലയില്‍ എട്ടു റോഡുകളിലായി 24 കിലോമീറ്ററാണ് നവീകരിക്കുക. ഇതിനായി 30.35 കോടി രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. എറണാകുളം ജില്ലയില്‍ ഒന്‍പത് റോഡുകള്‍ക്കായി 33.8 കോടി രൂപ അനുവദിച്ചു. 44 കിലോമീറ്ററിന്റെ നവീകരണത്തിനാണ് ഈ തുക.പദ്ധതി വിഭാഗത്തില്‍ ഇടുക്കി ജില്ലയില്‍ നാലു റോഡുകളാണ് നവീകരിക്കുന്നത്. ആകെ 40.77 കിലോമീറ്ററിന് 35.5 കോടി രൂപയുടെ ഭരണാനുമതി നല്‍കി. തൃശൂര്‍ ജില്ലയില്‍ ആകെ 31 കിലോമീറ്റര്‍ വരുന്ന എട്ടു റോഡുകള്‍ നവീകരിക്കാന്‍ 30.12 കോടിയും പാലക്കാട് ജില്ലയില്‍ ഏഴു റോഡുകളിലായി 30.5 കിലോമീറ്ററിന് 26.15 കോടി രൂപയും അനുവദിച്ചു.ALSO READ: മാതാപിതാക്കൾ കുഞ്ഞിനെ ഐസിയുവില്‍ ഉപേക്ഷിച്ച സംഭവം: ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്, മുലപ്പാല്‍ മുതല്‍ എല്ലാമൊരുക്കി എറണാകുളം ജനറല്‍ ആശുപത്രിമിക്കവാറും റോഡുകളുടെ പുനരുദ്ധാരണം ബിഎംബിസി നിലവാരത്തിലും ബിസി ഓവര്‍ലേയിലുമാണ് പൂര്‍ത്തിയാക്കു. കേരളത്തിലെ റോഡുകളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ റോഡുകളുടെ നവീകരണത്തിന് പണം അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എത്രയും വേഗത്തില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇവയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.The post റോഡുകളുടെ മുഖം മാറും; 386 കിലോമീറ്റര് റോഡിന്റെ നവീകരണത്തിന് 327 കോടി രൂപ അനുവദിച്ചു! appeared first on Kairali News | Kairali News Live.