കെഎസ്ആർടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചു; ഈ മാസം സർക്കാർ നൽകിയത്‌ 123 കോടി രൂപ

Wait 5 sec.

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഈ മാസം 123 കോടി രൂപയാണ്‌ സർക്കാർ നൽകിയത്‌. കോർപറേഷന്‌ ഈ സാമ്പത്തിക വർഷം 1500 കോടി രൂപ സഹായമായി നൽകി. ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ബജറ്റ് വകയിരുത്തലിനെക്കാൾ 600 കോടി രൂപയാണ് അധികമായി അനുവദിച്ചത്. രണ്ട് ദിവസം മുമ്പ് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചിരുന്നു. ALSO READ; മാതാപിതാക്കൾ കുഞ്ഞിനെ ഐസിയുവില്‍ ഉപേക്ഷിച്ച സംഭവം: ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്, മുലപ്പാല്‍ മുതല്‍ എല്ലാമൊരുക്കി എറണാകുളം ജനറല്‍ ആശുപത്രിഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചയില്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. News summary: Finance Minister KN Balagopal announced that the government has sanctioned an additional Rs 20 crore as assistance to the KSRTC. This brings the total government assistance to KSRTC this month to Rs 123 crore.The post കെഎസ്ആർടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചു; ഈ മാസം സർക്കാർ നൽകിയത്‌ 123 കോടി രൂപ appeared first on Kairali News | Kairali News Live.