ആഗോള നിക്ഷേപക ഉച്ചകോടി കേരളത്തിന്റെ ഭാവി പുരോ​ഗതിക്ക് ശക്തി പകരും: ടിപി രാമകൃഷ്ണൻ

Wait 5 sec.

തിരുവനന്തപുരം| കേരളം ഒന്നിച്ചു നില്‍ക്കുന്നുവെന്നാണ് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ പ്രത്യേകതയെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി വരുന്ന നിക്ഷേപം കേരളത്തിന്റെ ഭാവി പുരോഗതിക്ക് ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു.വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവന്ന ​ഗൃഹപാഠമാണ് ആ​ഗോള സം​ഗമത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.കേരളത്തിലെ ജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവണം. നിലവിലുള്ള തൊഴിലാളികളുടെ കൂലിയും ജോലിയും സംരക്ഷിക്കപ്പെടണം.ഇതിനെല്ലാമാണ് കേരള സര്‍ക്കാര്‍ വിവധ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്.ലോകശ്രദ്ധ ആകര്‍ഷിക്കുന്ന അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.