തൃശൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Wait 5 sec.

തൃശൂര്‍| തൃശൂര്‍ കണ്ടശ്ശാംകടവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയില്‍ പണ്ടാര വീട്ടില്‍ ജിത്തിന്റെ മകന്‍ അലോക് ആണ് മരിച്ചത്. മാങ്ങാട്ടുകര എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.കിടപ്പുമുറിയിലെ ബാത്ത്‌റൂമില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. (ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)