തീരദേശത്തുള്ള തൊ‍ഴിലന്വേഷകര്‍ക്ക് സുവര്‍ണാവസരം; സൗജന്യ ഇന്റര്‍വ്യൂ പരിശീലനവുമായി കേരള നോളജ് ഇക്കോണമി മിഷനും മത്സ്യബന്ധനവകുപ്പും

Wait 5 sec.

കേരള നോളജ് ഇക്കോണമി മിഷനും മത്സ്യബന്ധനവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍തീരം പദ്ധതിയുടെ ഭാഗമായി തൊഴിലന്വേഷകര്‍ക്ക് സൗജന്യ ഇന്റര്‍വ്യൂ പരിശീലനം നല്‍കുന്നു. ‘കരിയര്‍ കാറ്റലിസ്റ്റ് പ്രോഗ്രാം’ എന്ന പേരിലുള്ള സൗജന്യ പരിശീലനം സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജകമണ്ഡലങ്ങളിലും സംഘടിപ്പിക്കും. 3,000 തൊഴിലന്വേഷകര്‍ക്ക് പരിശീലനം പ്രയോജനപ്പെടും. റെസ്യുമെ തയ്യാറാക്കല്‍, മോക്ക് ഇന്റര്‍വ്യൂ, കമ്മ്യൂണിക്കേഷന്‍ പരിശീലനം എന്നിവ ഉള്‍പ്പെടുത്തി ഓരോ ബാച്ചിനും രണ്ട് ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. ഇങ്ങനെ 30 പേരടങ്ങുന്ന 100 ബാച്ചുകള്‍ക്ക് പരിശീലനം നല്‍കും. തൊഴില്‍തീരം പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് അവസാനം ജില്ലകളില്‍ നടക്കുന്ന തൊഴില്‍മേളയുടെ മുന്നോടിയായിട്ടാണ് പരിശീലന പരിപാടി.Read Also: അപ്പോൾ റെഡിയായിക്കോ! കെ.എ.എസ് 2025 വിജ്ഞാപനം മാർച്ച് 7ന്കരിയര്‍ കാറ്റലിസ്റ്റ് പ്രോഗ്രാമിന്റെ ആദ്യ പരിശീലനം കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ നടന്നു. 30 തൊഴിലന്വേഷകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. നോളജ് മിഷന്റെ തെരഞ്ഞെടുത്ത പരിശീലകര്‍ ക്ലാസെടുത്തു. തീരദേശത്തെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ വിജ്ഞാന തൊഴിലിലെത്തിക്കാന്‍ വേണ്ടി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നോളജ് ഇക്കോണമി മിഷന്‍ നടത്തുന്ന പ്രത്യേക തൊഴില്‍ പദ്ധതിയാണ് തൊഴില്‍തീരം. കേരളത്തിലെ 9 തീരദേശ ജില്ലകളിലെ 46 നിയോജകമണ്ഡലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.The post തീരദേശത്തുള്ള തൊ‍ഴിലന്വേഷകര്‍ക്ക് സുവര്‍ണാവസരം; സൗജന്യ ഇന്റര്‍വ്യൂ പരിശീലനവുമായി കേരള നോളജ് ഇക്കോണമി മിഷനും മത്സ്യബന്ധനവകുപ്പും appeared first on Kairali News | Kairali News Live.