ഷാരൂഖ് ഖാൻ ‘മന്നത്ത്’ വിടുന്നു; ഇനി താമസം 24 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് നാല് നിലകളുള്ള അപ്പാർട്ട്മെന്റിൽ

Wait 5 sec.

മുംബൈ സന്ദർശിക്കാൻ എത്തുന്ന എല്ലാവരും എത്താറുള്ളത് ഒരു ​​ഗെയിറ്റിന് മുന്നിൽ ആണ്. എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നോർത്ത് അവിടെ കാത്തിരിക്കുന്നവരും ഉണ്ട്. വേറെവിടെയും അല്ല, ഷാരൂഖ് ഖാന്റെ വസതിയായ മന്നത്ത് ആണ്. പക്ഷേ ഇനി മേയ് മാസത്തിലാണ് ആ സന്ദർശനം എങ്കിൽ അവിടെ നിങ്ങൾക്ക് തൊഴിലാളികളെ മാത്രമേ കാണാൻ കഴിയൂ. ‘മന്നത്ത്’ പുതുക്കിപ്പണിയുന്നതിന്റെ ജോലികള്‍ മേയില്‍ തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇതിന് മുന്നോടിയായി ഷാരൂഖും കുടുംബവും ബാന്ദ്രയിലെതന്നെ പാലി ഹില്‍ ഏരിയയിലെ ആഡംബര അപ്പാര്‍ട്‌മെന്റിലേക്ക് താമസം മാറും.ചലച്ചിത്ര നിർമ്മാതാവ് വാഷു ഭഗ്നാനി നിർമ്മിച്ച ആഡംബര അപ്പാർട്ട്മെന്റിന്റെ നാല് നിലകൾ താരം പാട്ടത്തിനെടുത്തിട്ടുണ്ട്. പൂജ കാസ എന്നാണ് അപ്പാര്‍ട്‌മെന്റിന്റെ പേര്. വാഷു ഭഗ്നാനിയുടെ മകന്‍ ജാക്കി ഭഗ്നാനിയുമായും മകള്‍ ദീപ്ശിഖ ദേശ്മുഖുമായും ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് കരാറിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.ALSO READ: ‘സ്നേഹത്തിന് നന്ദി’; വളര്‍ത്തുനായയുടെ വിയോഗത്തില്‍ തകര്‍ന്ന് ഡ്വെയ്ൻ ജോൺസൺഷാരൂഖിന്റെ സെക്യൂരിറ്റി സ്റ്റാഫുകളും അപ്പാര്‍ട്‌മെന്റിലായിരിക്കും താമസിക്കുക. ഇതിന് പുറമേ ഓഫീസ് സ്‌പേസും കെട്ടിടത്തിലുണ്ടാവും. മാസം 24 ലക്ഷത്തോളമാണ് വാടകയിനത്തില്‍ നല്‍കേണ്ടിവരുക. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. മന്നത്തിലെ പുനര്‍നിര്‍മാണപ്രവൃത്തികള്‍ രണ്ടുവര്‍ഷംവരെ നീണ്ടുനിന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ വർഷം നവംബറിൽ ഗൗരി ഖാൻ, മന്നത്ത് അനക്സിൽ രണ്ട് അധിക നിലകൾ കൂട്ടിച്ചേർക്കാൻ മഹാരാഷ്ട്ര തീരദേശ മേഖല മാനേജ്മെന്റ് അതോറിറ്റിയുടെ (എംസിഇസെഡ്എംഎ) അനുമതി തേടിയിരുന്നു.മുമ്പ് വില്ല വിയന്ന എന്നറിയപ്പെട്ടിരുന്ന ഈ പൈതൃക കെട്ടിടം 1914-ൽ നരിമാൻ കെ ദുബാഷ് നിർമ്മിച്ചതാണ്. യെസ് ബോസ് അറ്റ് ബാൻഡ്‌സ്റ്റാൻഡ് എന്ന സിനിമയ്‌ക്കായി ഒരു രംഗം ചിത്രീകരിച്ച ഷാരൂഖ് ഖാന് ആ പ്രോപ്പർട്ടി വളരെയധികം ഇഷ്ടപ്പെട്ടതിനാൽ 2001-ൽ അദ്ദേഹം അത് വാങ്ങി. ഗ്രേഡ് ത്രീ പൈതൃക പദവി കാരണം, അതിൽ വലിയ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. അതിന് പിന്നിലായി മന്നത്ത് അനെക്‌സ് എന്നറിയപ്പെടുന്ന ആറ് നിലകളുള്ള ഘടന അദ്ദേഹം നിർമ്മിച്ചു.The post ഷാരൂഖ് ഖാൻ ‘മന്നത്ത്’ വിടുന്നു; ഇനി താമസം 24 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് നാല് നിലകളുള്ള അപ്പാർട്ട്മെന്റിൽ appeared first on Kairali News | Kairali News Live.