വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതിയുടെ മാതാവിന്റെ മൊഴിയെടുത്തേക്കും

Wait 5 sec.

തിരുവനന്തപുരം | വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ രക്ഷപ്പെട്ട പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി പോലീസ് നാളെ രേഖപ്പെടുത്തിയേക്കും. ആരോഗ്യനില തൃപ്തികരമാണെന്ന ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മൊഴിയെടുപ്പ് വേഗത്തിലാക്കുന്നത്.വെഞ്ഞാറമൂട് എസ് എച്ച് ഒവിന്റെ നേതൃത്വത്തില്‍ ചികിത്സയിലുള്ള ഷമിയുടെ മെഡിക്കല്‍ രേഖകള്‍ ആശുപത്രിയില്‍ എത്തി പരിശോധിച്ചു. കൂട്ട കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കടക്കെണിയിലും കുടുംബത്തിന്‍ന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചെന്നും അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കിയതായും പോലീസ് പറയുന്നു.വരുമാനം നിലച്ചിട്ടും അഫാന്‍ ആഡംബര ജീവിതം തുടര്‍ന്നു. ഇതടക്കമുള്ള കാര്യങ്ങളാണ് പ്രാഥമികമായ മൊഴിയെടുപ്പില്‍ പോലീസ് കണ്ടെത്തിയത്. പിതാവിന്റെ ബാധ്യത തീര്‍ത്ത് നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ അഫാനെ നിര്‍ബന്ധിച്ചു. ബുള്ളറ്റ് ഉള്ളപ്പോള്‍ മറ്റൊരു ബൈക്ക് അഫാന്‍ വാങ്ങിയത് ബന്ധുക്കള്‍ എതിര്‍ത്തു. കടക്കാരുടെ ശല്യവും ബന്ധുക്കളുടെ എതിര്‍പ്പും കൂട്ടക്കുരുതിയിലേക്ക് നയിച്ചെന്നാണ് പ്രാഥമിക കണ്ടെത്തല്‍.