പാലക്കാട് | ആലത്തൂരില്‍ മകന്റെ സുഹൃത്തിന്റെ ജ്യേഷ്ഠനായ 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ 35കാരിയായ വീട്ടമ്മ റിമാന്‍ഡില്‍. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനി പ്രസീനയെയാണ് റിമാന്‍ഡ് ചെയ്തത്. വീട്ടമ്മക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു.കഴിഞ്ഞ ദിവസം പരീക്ഷ എഴുതാന്‍ പോയ 14 വയസ്സുകാരനായ വിദ്യാര്‍ഥിയെയാണ് പ്രസീന തട്ടിക്കൊണ്ടുപോയത്. മകന്റെ സുഹൃത്തിന്റെ ജ്യേഷ്ഠനാണ് ഈ വിദ്യാര്‍ഥി. ആലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പിന്നീട് എറണാകുളത്ത് വെച്ച് കുട്ടിയെയും പ്രസീനയേയും ആലത്തൂര്‍ പോലീസ് കണ്ടെത്തുകയായിരുന്നു.