അഞ്ചുദശലക്ഷം ഡോളര്‍ അടച്ച് യു എസ് പൗരത്വം നേടൂ; ആശങ്കയോടെ ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍

Wait 5 sec.

വാഷിങ്ടണ്‍ | അനധികൃതമായി കഴിയുന്ന കുടിയേറ്റക്കാര്‍ക്കെതിരെ ഭരണകൂടം നടപടികള്‍ തുടരുന്നതിനിടെ, നിയമപരമായ കുടിയേറ്റത്തിന് വഴിയൊരുക്കി അമേരിക്ക. കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വത്തിലേക്കുള്ള വഴിയൊരുക്കി ‘ഗോള്‍ഡ് കാര്‍ഡ്’ റെസിഡന്‍സി പുതിയ വിസാ നിയമം പ്രഖ്യാപിച്ചു.നിക്ഷേപകരുടെ ഇബി-5 വിസയ്ക്ക് പകരം ചെലവ് കൂടിയ ‘ഗോള്‍ഡ് കാര്‍ഡ്’ വിസ ഉടന്‍ നിലവില്‍ വരും. അഞ്ചു മില്യണ്‍ ഡോളര്‍ (ഏകദേശം 43.7 കോടി രൂപ) നല്‍കാന്‍ തയ്യാറുള്ള നിക്ഷേപകര്‍ക്ക് താമസവും പൗരത്വത്തിലേക്കുള്ള പാതയും വാഗ്ദാനം ചെയ്യുന്ന പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചു. യു എസ് ഗ്രീന്‍ കാര്‍ഡിന്റെ പ്രീമിയം പതിപ്പായാണ് ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.‘ഗോള്‍ഡ് കാര്‍ഡ്’ എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിസ പ്രോഗ്രാം രണ്ടാഴ്ചക്കകം പ്രാബല്യത്തില്‍ വരും. കുടിയേറ്റ നിക്ഷേപകര്‍ക്ക് നിലവിലുണ്ടായിരുന്ന ഇബി5 പ്രോഗ്രാമിന് പകരമായിരിക്കുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് സൂചിപ്പിച്ചു. ‘ഞങ്ങള്‍ ഒരു സ്വര്‍ണ കാര്‍ഡ് വില്‍ക്കാന്‍ പോകുന്നു. ‘ഓവല്‍ ഓഫീസില്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവച്ചുകൊണ്ട് ട്രംപ് പറഞ്ഞു.ലക്ഷ്യം സാമ്പത്തിക മാന്ദ്യം കുറക്കാന്‍നിലവിലെ അമേരിക്കയുടെ സാമ്പത്തിക മാന്ദ്യം കുറയ്ക്കുന്നതോടൊപ്പം രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപവും സമ്പന്നരായ ആളുകളെ അമേരിക്കയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം പുതിയ ‘ഗോള്‍ഡ് കാര്‍ഡ്’ വിസ നിയമം നടപ്പിലാക്കുന്നത്. ഗ്രീന്‍ കാര്‍ഡുകാര്‍ക്ക് അമേരിക്കയില്‍ നിക്ഷേപിക്കാം. നിലവിലെ ധനകമ്മി കുറയ്ക്കാന്‍ ആ പണം ഉപയോഗിക്കാമെന്നും ട്രംപ് വ്യക്തമാക്കി. പത്ത് ലക്ഷം കാര്‍ഡുകള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ ഉണ്ടായിരുന്ന EB5 വിസയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ് പുതിയ ‘ഗോള്‍ഡ് കാര്‍ഡ്’ വിസ ചെലവ്, ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമുകള്‍ ന്യായയുക്തമാണെന്നും വഞ്ചനയും ദുരുപയോഗവും തടയുന്നതിന് കര്‍ശനമായ നിയമങ്ങളും മേല്‍നോട്ടവും ആവശ്യമാണെന്നും യു എസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റി ഹിയറിംഗില്‍ ഇമിഗ്രേഷന്‍ വിദഗ്ധ ജെസീക്ക എം വോണ്‍ പറഞ്ഞു.വോട്ടവകാശം, ഫെഡറല്‍ ജോലികള്‍ക്കുള്ള യോഗ്യത, കുടിയേറ്റത്തിനായി ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്യല്‍ എന്നിവയുള്‍പ്പെടെ നിരവധി നേട്ടങ്ങളാണ് യു എസ് പൗരത്വത്തില്‍ ഉള്‍പ്പെടുന്നത്. കൂടാതെ, ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഒന്നാണ് അമേരിക്കന്‍ പാസ്പോര്‍ട്ട്. ഇവ ഉപയോഗിച്ച് 180-ലധികം രാജ്യങ്ങളിലേക്ക് വിസയില്ലാതെയും/വിസ ഓണ്‍-അറൈവല്‍ എന്‍ട്രിയായും പ്രവേശിക്കാന്‍ കഴിയും. ഇമിഗ്രേഷന്‍ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് വിഷമിക്കേണ്ട ആവശ്യമില്ലാതെ ആജീവനാന്ത നിയമപരമായ പദവിയാണ് ഉറപ്പ് നല്‍കുന്നത്.ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് തിരിച്ചടിയാകുംഅമേരിക്കയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടപ്പം വിദേശ നിക്ഷേപകര്‍ക്ക് സ്ഥിര താമസക്കാരാകാന്‍ അനുവദിക്കുന്ന ‘ഇബി-5’ ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ വിസ പദ്ധതിക്ക് പകരമാണ് ‘ഗോള്‍ഡ് കാര്‍ഡ്’ എന്നൊരു വിസ നടപ്പിലാക്കുന്നത്. ഇത് സ്ഥിര താമസത്തിനായി പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളടക്കമുള്ളവര്‍ക്ക് തിരിച്ചടിയാകും. ഗോള്‍ഡ് കാര്‍ഡ്’ വിസ യു എസ് റെസിഡന്‍സിക്ക് പേ-ടു-പ്ലേ സംവിധാനം സൃഷ്ടിക്കുന്നുവെന്ന് ഇമിഗ്രേഷന്‍ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.