യു ഡി എഫും മഴവില്‍ സഖ്യങ്ങളും ചേര്‍ന്ന് നടത്തുന്ന കുപ്രചാരണങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് ഇന്നത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം. 30 വാര്‍ഡുകളില്‍ 17 സ്ഥലങ്ങളിലും ഇടതുമുന്നണിയാണ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ- ജീവകാരുണ്യ- സാന്ത്വന പ്രവര്‍ത്തനങ്ങളും ജനം ഇരുകൈകളും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവ് കൂടിയാണിത്. അതോടൊപ്പം, ചേര്‍ത്തുവായിക്കേണ്ടതാണ് ബി ജെ പിക്ക് യാതൊരു നേട്ടവും ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നതും. ഇത് കേരളമാണ്, ഇവിടെ ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് സ്ഥാനമില്ല എന്ന് ഉറക്കെപറയുകയാണ് തെരഞ്ഞെടുപ്പ് ഫലം.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ വയനാട് ഒഴികെയുള്ള ജില്ലകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചുവപ്പുതരംഗമാണ് ദൃശ്യമായത്. ജയസാധ്യതയിൽ എ ക്ലാസ് കോര്‍പറേഷനായി ബി ജെ പി കിനാവ് കാണുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍, ഇടതുമുന്നണി ശ്രദ്ധേയ വിജയം നേടി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ശ്രീവരാഹം ഡിവിഷനില്‍ എല്‍ഡിഎഫിലെ വി ഹരികുമാര്‍ 1346 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് കൊട്ടറ ഡിവിഷനില്‍ നിന്നും എല്‍ഡിഎഫിലെ വത്സമ്മ തോമസ് 900 വോട്ടുകള്‍ക്ക് വിജയിച്ചു. കൊട്ടാരക്കര നഗരസഭ കല്ലുവാതുക്കല്‍ വാര്‍ഡില്‍ എല്‍ഡിഎഫിലെ മഞ്ജു സാം 193 വോട്ടുകള്‍ വിജയിച്ചു. പത്തനംതിട്ട ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാര്‍ഡുകളില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. നഗരസഭ പതിനഞ്ചാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫിലെ ബിജിമോള്‍ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. പുറമറ്റം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തി.Read Also: എസ്ഡിപിഐ വിജയം അപകടകരം, അതിൽ നിന്നും കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കും: ടി പി രാമകൃഷ്ണൻഎറണാകുളത്ത് കോണ്‍ഗ്രസ് എം എല്‍ എ മാത്യു കുഴല്‍നാടന്റെ പഞ്ചായത്തിലും എല്‍ ഡി എഫ് വെന്നിക്കൊടി പാറിച്ചു. പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് യു ഡി എഫ് സ്വതന്ത്രനില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തു. എല്‍ ഡി എഫിലെ അമല്‍രാജ 166 വോട്ടുകള്‍ വിജയിച്ചു. ഇടുക്കി വാത്തിക്കൂടി പഞ്ചായത്തിലെ ദൈവമേട് യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസിലെ ബീന 355 വോട്ടുകള്‍ നേടി വിജയിച്ചു. ആലപ്പുഴ കാവാലം പഞ്ചായത്ത് പാലോടം വാര്‍ഡ് എല്‍ ഡി എഫ് നിലനിര്‍ത്തി. തൃശ്ശൂര്‍ ചൊവ്വന്നൂര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ 48 വോട്ടുകള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഷഹര്‍ബാന്‍ വിജയിച്ചു.കാസര്‍കോട് പഞ്ചായത്തില്‍ മൂന്നിടത്തും എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കാണ് വിജയം. കോടോംബേളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ എല്‍ ഡി എഫിലെ സൂര്യഗോപാലന്‍ വിജയിച്ചു. മടിക്കൈ കയ്യൂര്‍ ചീമേനി വാര്‍ഡുകളില്‍ നേരത്തെ എല്‍ ഡി എഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പാലക്കാട് മുണ്ടൂരില്‍ കീഴ്പാടം വാര്‍ഡ് 346 വോട്ടുകള്‍ക്ക് എല്‍ ഡി എഫിലെ പ്രശോഭ് വിജയിച്ചു. ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യമുണ്ട്. തിരുവനന്തപുരം പാങ്ങോട് എസ് ഡി പി ഐ ജയിച്ചതാണ് അത്. പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ സീറ്റിലെ എസ് ഡി പി ഐ വിജയം യു ഡി എഫിനെ പ്രതിക്കൂട്ടില്‍ ആക്കുന്നുണ്ട്. യു ഡി എഫിന്റെ സിറ്റിങ് സീറ്റാണ് അവര്‍ക്ക് നഷ്ടമായത്. യു ഡി എഫിന്റെ 307 വോട്ടുകള്‍ ചേര്‍ന്നപ്പോള്‍ എസ് ഡി പി ഐക്ക് 311 വോട്ടുകള്‍ അധികം നേടാനായി. എസ് ഡി പി ഐ വിജയം യു ഡി എഫ് വോട്ട് മറിച്ചിട്ടാണെന്ന് ഇതോടെ വ്യക്തമാവുകയും ചെയ്തു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് ആയിരുന്ന ഇടതുമുന്നണി 169 വോട്ടുകള്‍ അധികം നേടി ഇത്തവണ രണ്ടാമത് എത്തി. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ അടക്കം വര്‍ഗീയ ശക്തികളുടെ വോട്ട് നേടി വിജയം സ്വന്തമാക്കിയ യു ഡി എഫിന്റെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കൂടിയാണ് ഇവിടെ വെളിവാകുന്നത്.കേരളം വന്‍വികസനത്തിലേക്ക് കുതിക്കുന്നതും വ്യവസായ സൗഹൃദമായി നിലകൊള്ളുന്നതും ജനം കാണുന്നുണ്ട് എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. മാത്രമല്ല, കേന്ദ്രം അര്‍ഹതപ്പെട്ട ഫണ്ട് പോലും നല്‍കാതെ ഞെരുക്കിയിട്ടും ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള ക്ഷേമ- സാന്ത്വന സേവനങ്ങള്‍ മുടക്കമില്ലാതെ നല്‍കാനാകുന്നു എന്നതും പ്രധാനമാണ്. ഇതിനെല്ലാമുള്ള തെളിവ് ആണ് തെരഞ്ഞെടുപ്പ് ഫലം.The post ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് തേരോട്ടം കുപ്രചാരണങ്ങൾക്കുള്ള മറുപടി appeared first on Kairali News | Kairali News Live.