ജാർഖണ്ഡിലെ ഖുന്തിയിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ആദിവാസി പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 18 പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ പെൺകുട്ടികളെയാണ് ക്രൂരതക്കിരയാക്കിയത്. അറസ്റ്റിലായവരിൽ 16 വയസ്സിനുള്ള മുകളിലുള്ളവരെ പ്രായപൂർത്തിയായവരായി പരിഗണിച്ച് വിചാരണ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പീഡനത്തിന് ഇരയായവരിൽ മൂന്നുപേർ 12നും 16നും ഇടയിൽ പ്രായമുള്ളവരാണ്. റാണിയയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൂട്ട ബലാത്സംഗത്തിനിരയാകുന്നത്.ALSO READ; കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ്; ശിക്ഷ 1984ലെ സിഖ് വിരുദ്ധ കലാപ കേസില്‍“18 ആൺകുട്ടികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ ആൺകുട്ടികളും പ്രായപൂർത്തിയാകാത്തവരാണ്. ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടികൾക്ക് ഈ സാഹചര്യത്തിൽ എല്ലാ സൗകര്യങ്ങളും സർക്കാർ നൽകുന്നുണ്ട്,” ജാർഖണ്ഡ് ഡിജിപി അനുരാഗ് ഗുപ്തയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് പെൺകുട്ടികളുടെ കുടുംബം പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘമാണ് 18 ആൺകുട്ടികളെയും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്കും വിധേയരാക്കി. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, കുറ്റാരോപിതരായ ആൺകുട്ടികൾക്കെതിരെ പോലീസ് 126 (2), 127 (2), 115 (2), 109 (1) , 70 (2) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. കൂടാതെ പോക്സോയും ചുമത്തിയിട്ടുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.The post വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ അഞ്ച് പെൺകുട്ടികളെ കൂട്ട ബലാത്സംഗത്തിനിരയാക്കി; ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത 18 ആൺകുട്ടികൾ അറസ്റ്റിൽ appeared first on Kairali News | Kairali News Live.