‘ഇതാ, വ്യാജവാര്‍ത്താ നിര്‍മിതിയുടെ ലക്ഷണമൊത്ത ഉദാഹരണം’; മനോരമ വായനക്കാര്‍ അത്ര മണ്ടന്മാര്‍ ആയിരിക്കുമെന്നാണോ വിചാരമെന്നും കെ അനില്‍കുമാര്‍

Wait 5 sec.

മോദി സര്‍ക്കാരിനെ വെള്ളപൂശാന്‍ പിണറായി സര്‍ക്കാരിനെതിരെ പച്ച നുണ എഴുതുകയാണ്, ‘തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1905 കോടി; ചെലവ‍ഴിക്കാൻ ഒരു മാസം മാത്രം’ എന്ന വാര്‍ത്തയിലൂടെ മനോരമ ചെയ്യുന്നതെന്ന് സി പി ഐ എം സംസ്ഥാന സമിതി അംഗം അഡ്വ. കെ അനില്‍കുമാര്‍. വയനാട് ദുരന്തത്തില്‍ കേരളത്തിന് സഹായം നല്‍കാതെ, ഒന്നര മാസം കൊണ്ട് ചിലവഴിക്കത്തക്കവിധം ഒരു വായ്പ മാത്രം അനുവദിച്ച ക്രൂരതയാണ് മോദി സര്‍ക്കാര്‍ കേരളത്തോട് കാട്ടിയത്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ച 1,905 രൂപ ഒരു വര്‍ഷത്തില്‍ നല്‍കുന്ന പദ്ധതി വിഹിതത്തില്‍ ഒരു ഭാഗം മാത്രമാണ്. കെട്ടിടം, റോഡ്, പാലം തുടങ്ങിയവ നിര്‍മിച്ച് ബില്ല് കൊടുക്കാതെ പണം കൊടുക്കാനാകുമോ? മാര്‍ച്ച് 31നകം ബില്ലുകൊടുക്കേണ്ടത് ഈ വര്‍ഷത്തെ പദ്ധതിയുടെ ചിലവു വരുന്ന തുകയാണ്. അതിനായി 1905 കോടി ഒരുമിച്ചു കിട്ടിയത് നന്നായി. ഇതു വരെ വന്ന ബില്ല് മാറാന്‍ സാധിക്കും. അങ്ങനെയല്ലേ വാര്‍ത്ത കൊടുക്കേണ്ടത്. Read Also: മാധ്യമങ്ങൾ വിഴുപ്പു ചുമക്കുക, പക്ഷെ സിപിഎമ്മിൻ്റെ ചിലവിലാകരുത്; ഇനി മേലാൽ പാർട്ടിയെ വച്ച് വ്യാജവാർത്ത ചെയ്യാതിരിക്കാനുള്ള അന്തസ്സ് കാട്ടുക: വ്യാജ വാർത്തയിൽ രൂക്ഷ വിമർശനവുമായി കെ അനിൽ കുമാർമനോരമ വായനക്കാര്‍ അത്ര മണ്ടന്മാര്‍ ആയിരിക്കുമെന്നാണോ വിചാരം. ഈ വര്‍ഷത്തെ ബഡ്ജറ്റിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 600 കോടി അധികം നല്‍കി 16,000 കോടിയിലേക്ക് വിഹിതം കൈമാറുന്ന രാജ്യത്തെ മാതൃകയാണ് കേരളം. അഭിനന്ദിച്ചില്ലെങ്കിലും നുണ നിര്‍മിക്കാതിരിക്കുകയെന്നും അനില്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് താ‍ഴെ പൂര്‍ണരൂപത്തില്‍ വായിക്കാം:The post ‘ഇതാ, വ്യാജവാര്‍ത്താ നിര്‍മിതിയുടെ ലക്ഷണമൊത്ത ഉദാഹരണം’; മനോരമ വായനക്കാര്‍ അത്ര മണ്ടന്മാര്‍ ആയിരിക്കുമെന്നാണോ വിചാരമെന്നും കെ അനില്‍കുമാര്‍ appeared first on Kairali News | Kairali News Live.