ജേണലിസം ട്രെയിനി തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Wait 5 sec.

TRACE പദ്ധതിയിൽ ജേണലിസം ട്രെയിനി തസ്തികയിലേക്ക് മാർച്ച് 3 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.org, www.scdd.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം.അപേക്ഷകൾ സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോർട്ട് എയർപോർട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ-0484-242227. അപേക്ഷകൾ സമർപ്പിച്ചിട്ടുളളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.Also read: കരാർ അടിസ്ഥാനത്തിൽ ഡോക്ടർ നിയമനം; ഇപ്പോൾ അപേക്ഷിക്കാംഅതേസമയം, അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ബയോഡേറ്റ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം.അപേക്ഷകൾ മെഡിക്കൽ ഓഫീസർ, അതിരമ്പുഴ പി.എച്ച്.സി. കോട്ടയം -686562 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ മാർച്ച് അഞ്ച് വൈകുന്നേരം അഞ്ചുമണിക്കു മുമ്പു നൽകണം. വിശദവിവരത്തിന് ഫോൺ: 8281040545.The post ജേണലിസം ട്രെയിനി തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.