ബുക്കിങ് 20000 കടന്നു; കമ്പനി വരെ ഞെട്ടി, സൂപ്പർ ഹിറ്റായി സിറോസ്

Wait 5 sec.

ജനുവരി മൂന്നിന് ബുക്കിങ് ആരംഭിച്ച കിയ സിറോസിന്റെ ബുക്കിങ് കണ്ട് കമ്പനി വരെ ഞെട്ടി. ഈ കുഞ്ഞൻ എസ്‍യുവിക്ക് ഇതുവരെ ലഭിച്ചത് 20163 ബുക്കിങ്ങുകളാണ്. സെൽറ്റോസിലൂടെ ഇന്ത്യക്കാർക്ക് പ്രിയങ്കരനായി മാറിയ വാഹന നിർമാണ കമ്പനിയാണ് കിയ. പിന്നീട് ഇറക്കിയ കാർണിവലും സോനെറ്റുമെല്ലാം ഇതേ വിജയം ആവർത്തിക്കുകയും ചെയ്‌തു. ഇങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി നിൽക്കുമ്പോഴാണ് സാധാരണക്കാരുടെ പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കുഞ്ഞൻ എസ്‍യുവി കിയയുടെ ആലോചനയിൽ വന്നത്. എന്തായാലും കിയയുടെ കണക്ക് കൂട്ടൽ തെറ്റിയിട്ടില്ല. സിറോസിന്റെ പെട്രോൾ മോഡലിനാണ് 67 ശതമാനവും ബുക്കിങ്ങുകൾ ലഭിച്ചത്. ഡീസലിന് 33 ശതമാനം ബുക്കിങ് ലഭിച്ചു. 32 ശതമാനം ആളുകൾ ഗ്ലേസിയർ വൈറ്റ് തങ്ങളുടെ പ്രിയ കാറിന്റെ നിറമായി തിരഞ്ഞെടുത്തപ്പോൾ 26 ശതമാനം ആളുകൾ അറോറ പേൾ ബ്ലാക്കും 20 ശതമാനം ആളുകൾ ഫ്രോസ്റ്റ് ബ്ല്യൂവും തിരഞ്ഞെടുത്തു.ALSO READ; ആൾട്ടോ വാങ്ങാൻ പദ്ധതിയുണ്ടോ? ഷോറൂമിൽ പോകണ്ട, ഇവിടെ നിന്ന് വാങ്ങിയാൽ ഒരു ല​ക്ഷം രൂപ വരെ പോക്കറ്റിലിരിക്കുംഫെബ്രുവരി ആദ്യമാണ് കിയ ചെറു എസ്‍യുവി സിറോസിനെ പുറത്തിറക്കിയത്. 8.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെയാണ് വില. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സിറോസിനുള്ളത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനമുള്ള സിറോസിലെ പെട്രോൾ എഞ്ചിൻ 120 ബിഎച്പി കരുത്തിൽ പരമാവധി 178 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ 115ബിഎച്പി പവറിൽ 250 എൻഎം ടോർക്ക് ആണ് നൽകുന്നത്.HTX, HTX+, HTX+ (O), HTK+, HTK, HTK (O) എന്നിങ്ങനെ ആറ്‍ വേരിയന്റുകളിലാണ് സിറോസ് നിരത്തിലേക്കെത്തുന്നത്. ഗ്ലേസിയര്‍ വൈറ്റ് പേള്‍, സ്പാര്‍ക്ലിംഗ് സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, ഇംപീരിയല്‍ ബ്ലൂ, ഇന്റന്‍സ് റെഡ്, അറോറ ബ്ലാക്ക് പേള്‍, പ്യൂട്ടര്‍ ഒലിവ്, ഫ്രോസ്റ്റ് ബ്ലൂ എന്നിങ്ങനെ എട്ട് കളർ ഓപ്ഷനുകളും വാഹനം വാ​ഗ്ദാനം ചെയ്യുന്നുണ്ട്.ALSO READ; കേന്ദ്രത്തിന്റെ ‘വാഹൻ’ തകരാറിൽ: വാഹനത്തിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് തീർന്നാലും കുറച്ചു ദിവസത്തേക്ക് പിഴ കിട്ടില്ലവെര്‍ട്ടിക്കല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഓള്‍-ബ്ലാക്ക് എ, സി, ഡി പില്ലറുകള്‍, റൂഫ് റെയിലുകള്‍, ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ബോഡിക്ക് കുറുകെയുള്ള ഫ്‌ലാറ്റ് ഗ്ലാസ് ഏരിയ എന്നിവയാണ് സിറോസിന്റെ ആകർഷകമായ ഡിസൈൻ ഘടകങ്ങൾ. ഈ സെ​ഗ്മന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമത നല്‍കുന്ന കാറുകളില്‍ ഒന്നാണ് സിറോസ്. സിറോസിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 18.2 കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെടുന്നത്. 7 സ്പീഡ് ഡിസിടി മോഡലുകള്‍ 17.68 കിലോമീറ്റര്‍ ഇന്ധനക്ഷമതയും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലെത്തുന്ന ഡീസല്‍ വേരിയന്റിന് 20.75 കിലോമീറ്ററും, ഡീസല്‍ വേരിയന്റിലെ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് 17.65 കിലോമീറ്ററുമാണ് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്.The post ബുക്കിങ് 20000 കടന്നു; കമ്പനി വരെ ഞെട്ടി, സൂപ്പർ ഹിറ്റായി സിറോസ് appeared first on Kairali News | Kairali News Live.