‘അക്കാലം അധികാര വികേന്ദ്രീകരണത്തിന്റെ സുവര്‍ണകാലം’; അങ്ങനെയാണ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിട്ടും കണ്ണൂര്‍ സെമിനാറില്‍ മണിശങ്കര്‍ അയ്യര്‍ എത്തിയതെന്നും ഡോ. തോമസ് ഐസക്

Wait 5 sec.

അധികാരവികേന്ദ്രീകരണത്തിന് ഒരു ടീം 1990 കളുടെ ആദ്യം മുതല്‍ ഒരുമിച്ചുണ്ടെന്നും എല്ലാവര്‍ക്കും പ്രായമായെങ്കിലും ഇന്നും സജീവമാണെന്നും ഡോ. തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. ഇവരില്‍ അഗ്രഗണ്യന്‍ മീനാക്ഷി സുന്ദരം തന്നെ. 73, 74 ഭരണഘടനാഭേദഗതികളുടെ ചുക്കാന്‍ പിടിച്ച കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പ്രമുഖനായിരുന്നു. രാജ്യത്തെ ഏറ്റവും പ്രമുഖ നീര്‍ത്തട വികസന പരീക്ഷണ- പരിശീലന ഏജന്‍സികളില്‍ ഒന്നായ മൈസൂരിലെ മിറാഡയുടെ സ്ഥാപകന്‍. ഇന്നും അവിടെയാണ് പ്രവര്‍ത്തനം.മറ്റൊരാള്‍ പശ്ചിമബംഗാളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി റിട്ടയര്‍ ചെയ്ത എം എന്‍ റോയ് ആണ്. 2004-2009 കാലത്ത് കേന്ദ്ര പഞ്ചായത്തീ രാജ് മന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യര്‍ ആണ് ഈയൊരു കൂട്ടായ്മയിലെ ഏറ്റവും പ്രമുഖന്‍. 63-64 ഭരണഘടനാ ഭേദഗതികളുടെ ശില്പി. 73- 74 ന്റെ ശക്തനായ വക്താവ്. അദ്ദേഹത്തിന്റെ മന്ത്രികാലം അധികാര വികേന്ദ്രീകരണത്തിന്റെ സുവര്‍ണകാലം. Read Also: പ്രതിപക്ഷം ആവശ്യമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: ഡോ. ടി എം തോമസ് ഐസക്ഇന്നും ഈ പരിഷ്‌കാരങ്ങള്‍ പിടിച്ചുനിര്‍ത്താന്‍ എവിടെയും ആര് വിളിച്ചാലും പോകും. അങ്ങനെയാണ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിട്ടും കണ്ണൂര്‍ സെമിനാറില്‍ അദ്ദേഹം എത്തിയതെന്നും ഡോ. തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് പൂര്‍ണരൂപത്തില്‍ വായിക്കാം:The post ‘അക്കാലം അധികാര വികേന്ദ്രീകരണത്തിന്റെ സുവര്‍ണകാലം’; അങ്ങനെയാണ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിട്ടും കണ്ണൂര്‍ സെമിനാറില്‍ മണിശങ്കര്‍ അയ്യര്‍ എത്തിയതെന്നും ഡോ. തോമസ് ഐസക് appeared first on Kairali News | Kairali News Live.