സച്ചിന്റെ പ്രകടനം പ‍ഴയ തലമുറക്ക് ഓര്‍മയുണ്ടാകും. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ഹൈ ക്ലാസ് ബാറ്റിങ് കാണാനായി മാത്രം ടെലിവിഷന് മുന്നില്‍ ചടഞ്ഞിരുന്ന കാലം. പുതിയ തലമുറയ്ക്ക് അത് നേരില്‍ കാണാന്‍ അവസരമുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അതേ ക്ലാസ് പ്രകടനം മൈതാനത്ത് സംഭവിച്ചിരിക്കുകയാണ്. എ ഐ അല്ല റിയലായി തന്നെ.സംഭവത്തിലേക്ക് വരാം. ചൊവ്വാഴ്ച നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ആണ് ഇതിഹാസത്തിന്റെ മാസ്മരിക പ്രകടനമുണ്ടായത്. 21 പന്തില്‍ 34 റണ്‍സ് നേടിയ സച്ചിന്റെ ബാറ്റിങ് ശൈലി പഴയകാല ഓര്‍മകള്‍ തിരിച്ചുകൊണ്ടുവരുന്നതായിരുന്നു. വിന്റേജ് മാസ്റ്റര്‍ക്ലാസ് ശൈലിയിലായിരുന്നു സച്ചിന്റെ ബാറ്റിങ്. സച്ചിന് മാത്രം അവകാശപ്പെട്ട ശൈലിയിലുള്ള ഷോട്ടുകള്‍. സ്റ്റേഡിയത്തില്‍ ‘സച്ചിന്‍, സച്ചിന്‍’ എന്ന വിളികള്‍ മാത്രമായിരുന്നു.Read Also: ആരാച്ചാരായി ആര്‍ച്ചര്‍; ഇംഗ്ലണ്ടിനെതിരെ അഫ്ഗാന് തകര്‍ച്ചയോടെ തുടക്കം5 ഫോറുകളും ഒരു സിക്സറും ആണ് സച്ചിന്‍ അടിച്ചുകൂട്ടിയത്. ഒടുവില്‍ ക്രിസ് ഷോഫീല്‍ഡിന്റെ പന്തില്‍ ടിം ആംബ്രോസ് ക്യാച്ച് ചെയ്ത് സച്ചിനെ പുറത്താക്കിയപ്പോള്‍ സ്റ്റേഡിയം ഒന്നടങ്കം നിശബ്ദമായി. കാണികള്‍ സ്തബ്ധരായി. എന്നാല്‍, പിന്നാലെ വന്ന യുവരാജ് സിങ് ആ ഫ്ലോ തുടര്‍ന്നു. ഒടുവില്‍ 9 വിക്കറ്റിന് ഇന്ത്യയ്ക്ക് ജയം. സ്കോര്‍: ഇംഗ്ലണ്ട് മാസ്റ്റേഴ്സ് 132/8 (ഡാരന്‍ മാഡി 25, ടിം ആംബ്രോസ് 23; ധവാല്‍ കുല്‍ക്കര്‍ണി 3/21, പവന്‍ നേഗി 2/16). ഇന്ത്യ മാസ്റ്റേഴ്സ്- 133/1 (ഗുര്‍ക്കീരത് സിങ് മാന്‍ 63, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 34, യുവരാജ് സിംഗ് 27). വീഡിയോ കാണാം:6⃣4⃣4⃣ – A reminder why he's the 𝙈𝘼𝙎𝙏𝙀𝙍 𝘽𝙇𝘼𝙎𝙏𝙀𝙍 #IMLT20 #TheBaapsOfCricket #IMLonJioHotstar #IMLonCineplex pic.twitter.com/Q3H5QyuQem— INTERNATIONAL MASTERS LEAGUE (@imlt20official) February 25, 2025 Vintage Sachin Tendulkar pic.twitter.com/UefvFZfPeV— CrickeTendulkar (@CrickeTendulkar) February 25, 2025 The post മാസ്റ്റര് ബ്ലാസ്റ്റര് എന്നും മാസ് തന്നെ; സച്ചിന്റെ മാസ്മരിക പ്രകടനത്തില് വാ പൊളിച്ച് സോഷ്യല് മീഡിയ appeared first on Kairali News | Kairali News Live.