കേന്ദ്രത്തിന്റെ ‘വാഹൻ’ തകരാറിൽ: വാഹനത്തിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് തീർന്നാലും കുറച്ചു ദിവസത്തേക്ക് പിഴ കിട്ടില്ല

Wait 5 sec.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹൻ PUCC പോർട്ടൽ സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനരഹിതമാണ്. 22.02.2025 മുതലാണ് പോർട്ടൽ പ്രവർത്തനരഹിതമായത്. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് തകരാറിന് കാരണം.സെർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാജ്യ വ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു. സോഫ്റ്റ്‌വെയറിന്റെ തകരാറുകൾ എത്രയും വേഗത്തിൽ പരിഹരിച്ച് പോർട്ടൽ എത്രയും വേ​ഗം പ്രവർത്തന യോ​ഗ്യമാക്കണമെന്ന് ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ​ഗതാഗത വകുപ്പിന്റെ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യുന്നത് നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററാണ്.Also Read: ആൾട്ടോ വാങ്ങാൻ പദ്ധതിയുണ്ടോ? ഷോറൂമിൽ പോകണ്ട, ഇവിടെ നിന്ന് വാങ്ങിയാൽ ഒരു ല​ക്ഷം രൂപ വരെ പോക്കറ്റിലിരിക്കുംസോഫ്റ്റ്‌വെയറിന്റെ തകരാർ നിലനിൽക്കുന്നതിനാൽ 22.02.25 മുതൽ 27.02.25 രെയുള്ള കാലയളവിൽ പുക പരിശോധന സർട്ടിഫിക്കറ്റിൻ്റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തുന്നത് ഒഴിവാക്കിയിരിക്കുന്നു എന്ന അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.Also Read: ടെസ്‌ല കാറിന് ഇന്ത്യയില്‍ എത്ര ചെലവാകും; ഇറക്കുമതി തീരുവ കുറച്ചാലുള്ള വില അറിയാംവിവരം അറിയിച്ചുകൊണ്ട് കേരളാ എംവിഡിയുടെ ഫേസ്ബുക്ക് പേജിൽ കുറുപ്പ് പങ്കുവെച്ചിട്ടുണ്ട്.The post കേന്ദ്രത്തിന്റെ ‘വാഹൻ’ തകരാറിൽ: വാഹനത്തിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് തീർന്നാലും കുറച്ചു ദിവസത്തേക്ക് പിഴ കിട്ടില്ല appeared first on Kairali News | Kairali News Live.