സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര നീക്കം; കേരളവുമായി ഉൾപ്പെടെ തർക്കം മുറുകിയേക്കും

Wait 5 sec.

ന്യൂഡൽഹി∙ സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം വെട്ടിക്കുറയ്ക്കാൻ നരേന്ദ്ര മോദി സർക്കാരിന്റെ നീക്കം. 2026-27 സാമ്പത്തിക വർഷം മുതൽ ഇതു വെട്ടിക്കുറച്ചേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിലവിൽ കേന്ദ്രം പിരിക്കുന്ന നികുതിയിൽ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് 40 ശതമാനത്തിലേക്കെങ്കിലും കുറയ്ക്കാനാണ് ആലോചന. നികുതിവിഹിതം 50 ശതമാനമായി ഉയർത്തണമെന്ന് കേരളം ആവശ്യപ്പെട്ടത് അടുത്തിടെയാണ്. 20 ശതമാനം മാത്രമായിരുന്നു 1980ൽ വിഹിതം. ഇതാണ് പിന്നീട് 41 ശതമാനത്തിലേക്ക് ഉയർത്തിയത്. വിഹിതം ഒരു ശതമാനം കുറച്ചാൽ വർഷം ശരാശരി 35,000 കോടി രൂപ ലാഭിക്കാൻ കേന്ദ്രത്തിന് കഴിയും.