കൊച്ചി ∙ സിപിഐ എറണാകുളം ജില്ലാ മുൻ സെക്രട്ടറിയും പറവൂർ മുൻ എംഎൽഎയുമായ പി. രാജുവിനെ മരണശേഷവും പിന്തുടർന്ന് വിവാദം. രാജുവിന്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചു. പകരം പറവൂർ മുൻസിപ്പൽ ടൗൺഹാളിലായിരിക്കും മൃതദേഹം പൊതുദർശനത്തിനു വയ്ക്കുക. അതിനിടെ, ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരിൽ രാജുവിനെ വ്യക്തിഹത്യ നടത്തുകയും ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ നേടിയ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നു എന്ന് വ്യക്തമാക്കി മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മയിലും രംഗത്തെത്തി.