കൊച്ചിൻ പോർട്ടിൽ വൻ തീ പിടുത്തം. കൊച്ചിൻ പോർട്ടിലെ ക്യു 10 ലെ ഫാക്ടിന്റെ ബെർത്തിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ന് വൈകിട്ടോടെയാണ് തീപിടുത്തം ഉണ്ടായത്. സർഫർ തോണികളിലേക്ക് മാറ്റുന്ന കൺവെയർ ബെൽറ്റിനാണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ALSO READ; താമരശ്ശേരിയിൽ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചുഅതേസമയം പത്തനംതിട്ടയിൽ ഇന്ന് രണ്ടിടങ്ങളിൽ തീപിടുത്തം ഉണ്ടായി.ഏനാത്ത് സ്റ്റുഡിയോയിൽ തീപിടിച്ച് അപകടം ഉണ്ടായി.എനാത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ചെല്ലം സ്റ്റുഡിയോയിൽ ആണ് തീപിടിച്ചത്ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ഫയർഫോഴ്സ് എത്തി തീ അണച്ചിട്ടുണ്ട്.സീതത്തോട് സീതക്കുഴിയിൽ റബർ തോട്ടത്തിൽ തീപിടിച്ചു.വനമേഖലയുടെ ചേർന്ന ഭാഗത്താണ് തീ പിടിച്ചത്. ഫയർഫോഴ്സ് ഇവിടുത്തെ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.The post കൊച്ചിൻ പോർട്ടിൽ വൻ തീ പിടുത്തം appeared first on Kairali News | Kairali News Live.