തിരുവനന്തപുരം | വിഴിഞ്ഞത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇരു ബസുകളുടെയും ഡ്രൈവര്‍മാരുടെ നില ഗുരുതരമാണ്. പൂവാറില്‍ നിന്ന് വിഴിഞ്ഞത്തേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസുമായി ഇടിക്കുകയായിരുന്നു.