കണ്ണൂര്‍ | കെപിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ഹൈക്കമാന്റ് എന്തു തീരുമാനം സ്വീകരിച്ചാലും അംഗീകരിക്കുമെന്ന് കെ സുധാകരന്‍.ഏതു തീരുമാനവും താന്‍ അനുസരണയുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ അംഗീകരിക്കും. കോണ്‍ഗ്രസില്‍ നിന്നും പരമാവധി സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.അതില്‍ താന്‍ പൂര്‍ണ തൃപ്തനാണ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ നീക്കാം, നീക്കാതിരിക്കാം അതൊക്കെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും സുധാകരന്‍ പറഞ്ഞു.അതേസമയം സ്ഥാനത്തുനിന്ന് മാറേണ്ടി വരുമെന്ന് ഇതുവരെ ആരും തന്നോട് പറഞ്ഞിട്ടില്ല.എ ഐ സി സിക്ക് തീരുമാനിക്കാം. ആ തീരുമാനം എന്തുതന്നെയായാലും ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.