കോട്ടയത്ത് പി വി അൻവറിൻ്റെ പാർട്ടിയിൽ ചേരാൻ സിപിഐ എമ്മിൽ നിന്നും പ്രമുഖൻ പോയിട്ട്, ഒരു പാർട്ടി അനുഭാവി പോലും ഉണ്ടായില്ല. ഒടുവിൽ പല പാർട്ടികൾ കയറി ഇറങ്ങിയ സജി മഞ്ഞകടമ്പനെ പാർട്ടിയിൽ എത്തിച്ച് തടിതപ്പുകയായിരുന്നു അൻവർ. വള്ളംകളിക്ക് ഉണ്ണിമേരിക്ക് പകരം, ഉണ്ണി മേസ്തിരിയെ കൊണ്ടുവന്ന അവസ്ഥയിലായി അൻവറിനെന്ന് സിപിഐ എമ്മിൻ്റെ പരിഹാസംകോട്ടയത്ത് സിപിഐ എമ്മിൽ നിന്നും ഒരു പ്രമുഖൻ തൻ്റെ പാർട്ടിയിൽ ചേരുമെന്നായിരുന്നു പി വി അൻവറിൻ്റെ വീമ്പ് പറച്ചിൽ. അൻവർ പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളന്നത്തിൽ പ്രമുഖനായ സിപിഐ എം നേതാവിനെ പ്രതീക്ഷിച്ച് മാധ്യമപ്രവർത്തകർ നേരത്തെ എത്തി.Also Read: കെപിസിസി അദ്ധ്യക്ഷസ്ഥാനത്തു നിന്ന് കെ സുധാകരനെ മാറ്റിയേക്കുമെന്ന് സൂചനഒടുവിൽ മല എലിയെ പ്രസവിച്ച പോലെ സജി മഞ്ഞകടമ്പനുമായി അൻവറെത്തി. അധികാരസ്ഥാനത്തിനായി പല പാർട്ടികൾ മാറിയ സജി കഴിഞ്ഞ ഒരു വർഷമായി സ്വന്തം പാർട്ടിയുണ്ടാക്കി എൻ ഡി എ മുന്നണിക്കൊപ്പമായിരുന്നു. അവിടെ നിന്നും ചാടിയാണ് അൻവറിൻ്റെ പാർട്ടിയിൽ ലയിക്കാനുള്ള തീരുമാനം.ഉണ്ണിമേരിക്ക് പകരം ഉണ്ണി മേസ്തിരിയെ കളത്തിൽ ഇറക്കിയ അവസ്ഥയാണ് അൻവറിനെന്ന് സിപിഐ എമ്മിൻ്റെ പരിഹാസം.The post ഒരുപാട് അന്വേഷിച്ചു പക്ഷെ പ്രമുഖനെ കിട്ടിയില്ല; അത് കൊണ്ട് ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്ത് പി വി അൻവർ appeared first on Kairali News | Kairali News Live.