കൈരളി ടിവി എൻ ആർ ഐ ബിസിനസ് അവാർഡ് ചടങ്ങ് നാളെ ദുബായിൽ നടക്കും. പ്രവാസ ലോകത്തെ വാണിജ്യ വ്യവസായ രംഗത്തെ പ്രതിഭകള്‍ക്കാണ് അവാർഡുകൾ നൽകുന്നത്.വാണിജ്യ വ്യവസായ മേഖലകളിൽ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തി സമൂഹത്തിനു മാതൃകയാകുന്ന പ്രതിഭകളെയാണ് കൈരളി ടിവി അവാർഡുകൾ നൽകി ആദരിക്കുന്നത്. പുതിയ സംരംഭകർക്ക് പ്രോത്സാഹനം നൽകുന്ന കൈരളി ടിവി എൻ ആർ ഐ ബിസിനസ് അവാർഡ് പ്രവാസ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ അവാർഡുകളിൽ ഒന്നാണ്.Also Read: ദക്ഷിണേന്ത്യയിലെ പ്രധാന ഗോത്രോത്സവമായ അട്ടപ്പാടി മല്ലീശ്വരൻ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ആഘോഷിച്ചുവ്യാഴാഴ്ച്ച ദുബായ് താജ് ഹോട്ടലിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ്. മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെയർമാൻ മമ്മുട്ടി അവാർഡുകൾ സമ്മാനിക്കും. മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്ൻ മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എം പി, ഡയറക്ടർ വി കെ അഷറഫ്, അവാർഡ് ജൂറി ചെയർമാനും ആർ പി ഗ്രൂപ്പ് ചെയർമാനുമായ ഡോക്ടർ രവി പിള്ള, ജൂറി അംഗവും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ, ജൂറി അംഗവും ഖലീജ് ടൈംസ് ടൈംസ് മാനേജിങ് എഡിറ്ററുമായ ഐസക് ജോൺ പട്ടാണി പറമ്പിൽ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.ബെസ്റ്റ് ബ്രാൻഡ്, ലൈഫ് ടൈം അച്ചീവ്മെന്റ്, എമേർജിങ് ബ്രാൻഡ്, ബിസിനസ് മെൻ ഓഫ് ദ ഇയർ, യങ് ഒൻട്രപ്രണർ, വിമൻ ഒൻട്രപ്രണർ, ബിസിനസ് എക്സലൻസ് എന്നീ കാറ്റഗറികളിലാണ് അവാർഡുകൾ നൽകുന്നത്.The post കൈരളി ടിവി എൻ ആർ ഐ ബിസിനസ് അവാർഡ് ചടങ്ങ് നാളെ ദുബായിൽ appeared first on Kairali News | Kairali News Live.