ശിവരാത്രി ആഘോഷ നിറവിൽ ആലുവ മണപ്പുറം. പിതൃബലി തർപ്പണത്തിനായി ആലുവ മണപ്പുറത്തേക്ക് ഒഴുകിയെത്തുന്നത് ജനലക്ഷങ്ങൾ. ശിവരാത്രി ചടങ്ങുകൾ ഭംഗിയായി നടക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.ശിവരാത്രിയോടനുബന്ധിച്ചുള്ള പിതൃബലി തർപ്പണത്തിനായി നിവരധി പേരാണ് ആലുവ മണപ്പുറത്തേക്ക് എത്തുന്നത്. രാത്രി 12നു ശിവരാത്രി വിളക്കിനും എഴുന്നള്ളിപ്പിനും ശേഷമാണ് ബലിതർപ്പണം ആരംഭിക്കുന്നത്. ചടങ്ങുകൾക്കായി 116 ബലിത്തറകൾ മണപ്പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്.Also Read: ദക്ഷിണേന്ത്യയിലെ പ്രധാന ഗോത്രോത്സവമായ അട്ടപ്പാടി മല്ലീശ്വരൻ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ആഘോഷിച്ചുറൂറൽ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 12 ഡിവൈഎസ്പിമാരും 30 ഇൻസ്പെക്ടർമാരും ഉൾപ്പെടെ 1500 ഓളം പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ആലുവയിൽ ഉണ്ടാകും. ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോയും, റെയിൽവേയും കെഎസ്ആർടിസിയും സ്പെഷൽ സർവീസുകൾ നടത്തുന്നുണ്ട്.ആലുവ മണപ്പുറത്തു താൽക്കാലിക നഗരസഭ ഓഫിസ്, പൊലീസ് കൺട്രോൾ റൂം, ഫയർ സ്റ്റേഷൻ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശിവരാത്രി ആഘോഷത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.The post ശിവരാത്രി ആഘോഷ നിറവിൽ ആലുവ മണപ്പുറം appeared first on Kairali News | Kairali News Live.