എറണാകുളത്ത് ഭാര്യയെ ആക്രമിച്ച് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏലൂർ മഞ്ഞുമ്മൽ പള്ളിയ്ക്ക് സമീപമാണ് സംഭവം.ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ഹാരിസ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി മുറിവേറ്റ നിലയിൽ ഹാരിസിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊന്നാനി സ്വദേശിനി ഷെഫീനയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യാശ്രമം എന്നാണ് സൂചന. നാട്ടുകാരാണ് ഹാരിസിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.ALSO READ; ‘ഫര്‍സാനയുടെ സ്വര്‍ണം അഫാന്‍ പണയം വച്ചു, പെണ്‍സുഹൃത്ത് വിമര്‍ശനത്തിന് ഇരയാകാതിരിക്കാന്‍ അവളേയും കൊന്നു’; പൊലീസ് നിഗമനങ്ങള്‍ ഇങ്ങനെമറ്റൊരു സംഭവത്തിൽ, മണ്ണാർക്കാട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മണ്ണാർക്കാട് ബസ് സ്റ്റാന്റിന് സമീപത്താണ് അപകടം നടന്നത്. പാലക്കാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുക യായിരുന്ന സ്കൂട്ടറിന് പിറകിൽ ലോറി ഇടിച്ചാണ് അപകടം. ലോറിയുടെ ചക്രം സ്കൂട്ടർ യാത്രക്കാരന്‍റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. മണ്ണാർക്കാട് തോരാപുരം സ്വദേശി ജയരാജൻ (63) ആണ് മരിച്ചത്.മൃതദേഹം മണ്ണാർക്കാട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ.The post എറണാകുളത്ത് ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു appeared first on Kairali News | Kairali News Live.